എടപ്പാള്‍ ടൗണില്‍ ഉഗ്രശബ്ദത്തില്‍ സ്‌ഫോടനം; തീകൊടുത്തത് ബൈക്കിൽ എത്തിയവര്‍

എടപ്പാള്‍ നഗരത്തിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഇരു ചക്ര വാഹനത്തിലെത്തിയ രണ്ട് പേര്‍ സ്ഫോടക വസ്തു പൊട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് . എടപ്പാള്‍ മേല്‍പാലത്തിന് താഴെ ഇന്നലെ വൈകിട്ടാണ് പൊട്ടിത്തെറിയുണ്ടായത്.

റൗണ്ട് എബൗട്ടിന്റെ ഒരു ഭാഗം ചെറിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. അപ്രത്യക്ഷമായി വലിയ രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടായതോടെ അങ്ങാടിയില്‍ ഉണ്ടായവരും ആശങ്കയിലായി.

ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ട് പേര്‍ അല്‍പ നേരം റൌണ്ട് എ ബൗട്ടില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് , കോണ്‍ക്രീറ്റ് മതിലില്‍ സ്ഫോടക വസ്തു വെച്ചത് . പിന്നീട് സ്ഫോടക വസ്തുവിന് തീ കൊളുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പട്ടാമ്പി ഭാഗത്ത് നിന്ന് എടപ്പാളിലേക്കുള്ള റോഡിലാണ് ഇരു ചക്ര വാഹനത്തിലുള്ളവര്‍ എത്തിയത് .സ്ഫോടക വസ്തു പൊട്ടിച്ച ശേഷം ഇവര്‍ പൊന്നാനി ഭാഗത്തേക്കുള്ള റോഡിലേക്ക് പോയി.

സ്‌ഫോടകവസ്തുവിന്റേതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട് .നിലവില്‍ ഉഗ്ര ശേഷിയുള്ള പടക്കമാണോ മറ്റെന്തെങ്കിലുമാണോ പൊട്ടിത്തെറിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം