തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; നാൽപ്പതോളം പേർക്ക് പരിക്ക്

തൃശ്ശൂരിൽ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.  മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് പാടത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലത്തിൽ നിര്‍മിക്കുന്നത്.  പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദം ഉണ്ട്.

അപകടത്തിൽ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടർന്ന് വരികയാണ്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

രണ്ട് വലിയ പൊട്ടിത്തെറികള്‍ ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സൂക്ഷിച്ചിരിക്കുന്ന ബാക്കി പടക്കങ്ങള്‍ ഇപ്പോഴും പൊട്ടിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

Latest Stories

'ശുഭ്മൻ, സായ്, ബട്ലർ എല്ലാം പരാജയപെട്ടു, പവർപ്ലേ നന്നായി ഉപയോഗിച്ചില്ലെങ്കിൽ തോൽക്കും'; വിമർശിച്ച് ഗുജറാത്ത് പരിശീലകൻ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 13 പേർ മരണപെട്ടു

എനിക്ക് നന്ദി പറയാനുള്ളത് ഹാർദിക് ഭായിയോടാണ്, അദ്ദേഹമാണ് എന്നോട് കൃത്യമായി പ്ലാൻ പറഞ്ഞു തന്നത്: അശ്വനി കുമാര്‍

ബോളർമാരുടെ മോശം പ്രകടനം കാരണമാണ് ഞങ്ങൾ തോറ്റത്, അടുത്ത മത്സരത്തിൽ തെറ്റുകൾ തിരുത്തും: ശുഭ്മൻ ഗിൽ

ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബംഗാളിലെ ലക്ഷ്മി ഭണ്ഡാറിന് മോദി വിരിച്ച ചക്രവ്യൂഹം; വനിതാ ബില്ലിലെ രാഷ്ട്രീയ കെണിയും പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപ്പും

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം; 6 മരണം, 40 ഓളം പേര്‍ക്ക് പരിക്ക്

15 വർഷത്തെ സേവനം; ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി ടിം കുക്ക്; അടുത്ത സിഇഒയായി ജോൺ ടെർനസ് ചുമതലയേൽക്കും

 കത്തുന്ന അതിരുകൾ, നിശ്ശബ്ദമായ രാജ്യം: മണിപ്പൂർ

ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്; സേഫ്റ്റിയിലും പുത്തൻ 'ഡസ്റ്റർ' കേമൻ തന്നെ!