60-69 സീറ്റ് വരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നുണ്ട്, പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ; കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ് : എം.വി. ഗോവിന്ദൻ

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 60 മുതൽ 69 സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നുണ്ടെന്നും കേവലഭൂരിപക്ഷത്തിന് പിന്നെ രണ്ട് സീറ്റല്ലേ വേണ്ടതുള്ളൂവെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

‘എക്‌സിറ്റ് പോൾ ഫലം ഉൾപ്പടെ സൂക്ഷമമായി പരിശോധിച്ചാൽ എൽഡിഎഫ് അധികാരത്തിൽവരുമെന്ന സൂചനയിലേക്കാണ് എത്താനാകുക. നൂറിന് മുകളിൽ കിട്ടുമെന്ന് പറഞ്ഞ് വനവാസം പ്രഖ്യാപിച്ചവർ അതിൽനിന്ന് മാറി. 60-69 വരെ സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന് എക്‌സിറ്റ് പോൾ പറഞ്ഞിട്ടുണ്ട്. പിന്നെ രണ്ടെണ്ണമല്ലേ വേണ്ടതുള്ളൂ. അതിലധികം കിട്ടാൻ സാധ്യതയുണ്ട്’ അദ്ദേഹം പറഞ്ഞു.

സർക്കാർവിരുദ്ധ വികാരം ഇല്ലെന്നാണ് എക്‌സിറ്റ് പോൾ ഫലം തന്നെ പറയുന്നത്. മുഖ്യമന്ത്രിയാകാനുള്ള സാധ്യത ആർക്കെന്ന് ചോദിച്ചപ്പോൾ സർവേ മുഴുവൻ പറയുന്നത് പിണറായി വിജയനാണെന്നാണെന്നും എം. വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

‘ഞങ്ങൾക്ക് നല്ല ആത്മധൈര്യം ഉണ്ട്. ജനം വിധിയെഴുതിക്കഴിഞ്ഞു. ഇപ്പോൾ നമ്പർ പറയുന്നില്ല. ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി ആരാകുമെന്നത് ചർച്ചചെയ്ത് തീരുമാനിക്കും. കേരളത്തിലെ ജനങ്ങൾ പറയുന്നത് പിണറായി തന്നെ ആകണമെന്നാണ്’ എം.വി. ഗോവിന്ദൻ പറഞ്ഞു.

Latest Stories

തിരുവനന്തപുരം സെന്‍ട്രലില്‍ വിജയം ഉറപ്പ്, കണക്കുകളെല്ലാം അനുകൂലം; ഫലം എന്തായാലും ഇനി സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകും : സുധീര്‍ കരമന

മാധ്യമസ്വാതന്ത്ര്യം: ശ്വാസം മുട്ടുന്ന ജനാധിപത്യത്തിന്റെ അവസാന ശബ്ദമോ?

സിപിഐഎം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം; ബിജെപി അക്കൗണ്ട് തുറന്നാൽ എന്താണ് പ്രശ്‌നം?: വെള്ളാപ്പള്ളി നടേശൻ

'ധോണിയെ എളുപ്പത്തിൽ എനിക്ക് പുറത്താക്കാൻ സാധിക്കും, ചെന്നൈ ഞങ്ങൾക്ക് ഒരിക്കലും ഒരു ഭീഷണിയല്ല'; വിവാദ പ്രസ്താവനയുമായി ഹർഭജൻ സിങ്

ഐപിഎൽ ഇപ്പോൾ ബിസ്സിനസ്സായി മാറിയിരിക്കുന്നു, സിക്സിനും ഫോറിനും വേണ്ടി അവർ പിച്ച് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമാക്കും, ബോളർമാർക്ക് യാതൊരു വിലയുമില്ല: മുത്തയ്യ മുരളീധരൻ

'മോശമായി പെരുമാറുകയാണെങ്കിൽ സൈനിക ആക്രമണം തുടരും’; നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ്

മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമണം: കൊല്ലത്ത് വിവാഹത്തിൽ പങ്കെടുക്കാനിറങ്ങിയ യുവാക്കളെ കമ്പിവടി കൊണ്ടടിച്ചു, 8 പേർ അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ

പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ്