എക്സൈസ് സംഘത്തെ കണ്ട് പരുങ്ങി; വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ

കാസർഗോഡ് കോയിപ്പാടിയിൽ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. ബംബ്രാണ സ്വദേശിയായ സുനിൽകുമാർ.എം (35) ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 4 കിലോഗ്രാമിലധികം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.

കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.ജെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വാഹനപരിശോധനക്കിടെ ബ്ലാക്ക് ആക്ടീവ സ്കൂട്ടറിലെത്തിയ സുനിൽകുമാർ എക്സൈസ് സംഘത്തെ കണ്ട് പരുങ്ങി. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ പ്രശാന്ത് കുമാർ, അജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ.ടി.വി, സതീശൻ.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ സജ്‌ന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ