പരീക്ഷയ്ക്ക് സര്‍വകലാശാലാ പേപ്പറില്‍ ഉത്തരമെഴുതി കൊണ്ടുവന്ന് പ്രധാന ഷീറ്റില്‍ തിരുകിക്കയറ്റി; വിദ്യാര്‍ത്ഥി പിടിയില്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാംവര്‍ഷ ബി.എ.സോഷ്യോളജി പരീക്ഷയ്ക്ക് സര്‍വകലാശാലാ പേപ്പറില്‍ ഉത്തരമെഴുതി കൊണ്ടുവന്ന വിദ്യാര്‍ത്ഥി പിടിയില്‍. ഉത്തരങ്ങള്‍ വിദ്യാര്‍ത്ഥി പുറത്തുനിന്ന് എഴുതി കൊണ്ടുവന്ന് ഉത്തരക്കടലാസിന്റെ പ്രധാന ഷീറ്റില്‍ തിരുകിക്കയറ്റിയത് കോളജ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടി ഗുരുദേവാ കോളേജ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലാണ് സംഭവം.

വ്യാഴാഴ്ച നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത് . ഗുരുദേവ കോളജ് കേന്ദ്രമായി പരീക്ഷയെഴുതിയ പുറത്തു നിന്നെത്തിയ വിദ്യാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ എഴുതി കൊണ്ടുവന്നത്. സര്‍വകലാശാല വിവിധ പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അഡീഷണല്‍ ഷീറ്റിലാണ് ഉത്തരം എഴുതി കൊണ്ടുവന്നത്. ഈ ഉത്തരക്കടലാസ് മെയിന്‍ ഷീറ്റിലെ പേജ് മാറ്റി അതേസ്ഥാനത്ത് തിരുകിക്കയറ്റുകയായിരുന്നു.

ഉത്തരക്കടലാസിലെ സീരിയല്‍ നമ്പറിലെ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. പുറത്തുനിന്ന് നേരത്തേ എഴുതി തയ്യാറാക്കിയ ഉത്തരക്കടലാസാണ് ഉപയോഗിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കന്‍ പറഞ്ഞു.

സര്‍വകലാശാലാ പരീക്ഷാകണ്‍ട്രോളര്‍ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് സ്‌പെഷ്യല്‍ബ്രാഞ്ചും അന്വേഷണം തുടങ്ങി. 30 പ്രൈവറ്റ് വിദ്യാര്‍ത്ഥികളാണ് ഗുരുദേവ സെന്റര്‍ കേന്ദ്രമായി പരീക്ഷ എഴുതിയത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...