എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയില്‍, 134 രേഖകള്‍ വേണമെന്ന് ആവശ്യം

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക ഇടപെടലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ക്കായി ഇഡി കോടതിയെ സമീപിച്ചു. വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് എറണാകുളം പിഎംഎല്‍എ കോടതിയെ ഇഡി സമീപിച്ചത്.

134 രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി. വീണയും സിംഎംആര്‍എല്ലുമായി ഉണ്ടാക്കിയ 2016 ലെ കരാര്‍ ഉള്‍പ്പെടെയാണ് ഇഡി തേടിയിരിക്കുന്നത്. എക്‌സാലോജിക്കും സിഎംആര്‍എല്ലുമായി 2017 ല്‍ ഉണ്ടാക്കിയ കരാറും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ എക്‌സാലോജിക് ബാങ്ക് സ്റ്റേറ്റ്‌മെന്റ് വിവരങ്ങള്‍, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ വിശദാംശങ്ങള്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇ ഡി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

2016 മുതല്‍ 2020, 21 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയ്ക്കും കമ്പനിയ്ക്കുമായി ഐടി സേവനങ്ങള്‍ക്ക് എന്ന പേരില്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് നല്‍കിയിട്ടുണ്ട്. എന്നാല്‍ എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പനിയില്‍ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തല്‍.

Latest Stories

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായി കെ. മുരളീധരൻ; മൂന്ന് കുട്ടികൾക്ക് രോ​ഗബാധ, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും

ആലപ്പുഴയിലെ ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസില്‍ നടന്നത് വന്‍ അട്ടിമറി, മര്‍ദിക്കുന്ന ദൃശ്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തു

ഐസ്ടെപ് കൗൺസിൽ ദേശീയ ബിസിനസ്‌ കോൺക്ലെവ് സംഘടിപ്പിച്ചു; സാമൂഹ്യ നീതി വകുപ്പുമന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു

സലിം കുമാറുമായി ഉണ്ടായിരുന്നത് വളരെ അടുത്ത വ്യക്തി ബന്ധം; രാഷ്ട്രീയ ബോധ്യങ്ങളിൽ അഭിമാനം കൊണ്ടിരുന്ന ഉറച്ച കോൺഗ്രസുകാരൻ: രമേശ് ചെന്നിത്തല

'സമീപ രാജ്യങ്ങളേക്കാൾ കുറവ് ഇന്ത്യയിൽ', പ്രതിസന്ധിയില്ല; ഇന്ധനവില വർധനയിൽ ന്യായീകരണവുമായി കേന്ദ്രം

പോക്സോ കേസിൽ കുട്ടിയുടെ പ്രായം നിർണയിക്കാൻ എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖയെന്ന് ഹൈക്കോടതി;

'ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കും'; സലിം കുമാറിന്റെ വേർപാടിൽ അനുശോചിച്ച് സുരേഷ് ഗോപി

പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടി

സംസ്ഥാനത്ത് ശക്തമായ മഴ; തൃശ്ശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി; സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ വ്യക്തത ആവശ്യപ്പെട്ട് കത്ത്