മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി, കനത്ത സുരക്ഷ

ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിനിടെ തായ്ലന്‍ഡിലേക്കു കടന്ന ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ കൊളംബോയില്‍ തിരിച്ചെത്തി. സ്വീകരിക്കാന്‍ മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ വസതിയില്‍ കനത്ത സുരക്ഷയിലാണ് താമസം.

താത്കാലിക വിസയില്‍ തായ്ലന്‍ഡില്‍ താമസിച്ചിരുന്ന രജപക്സെ സിംഗപ്പുര്‍ വഴിയാണ് ലങ്കയിലെത്തിയത്. ചില മന്ത്രിമാര്‍ വിമാനത്താവളത്തിലെത്തി രജപക്സെയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏപ്രിലോടെയാണ് പ്രക്ഷോഭം തുടങ്ങിയത്.

രാജ്യം വിട്ട് ഏഴാഴ്ചയ്ക്കുശേഷമാണ് ഗോട്ടബയ തിരിച്ചെത്തിയത്. ജൂലൈ മധ്യത്തില്‍ ജനക്കൂട്ടം ഔദ്യോഗിക വസതിയായ പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് അതിക്രമിച്ചുകയറിയതിനെത്തുടര്‍ന്ന് സൈന്യത്തിന്റെ സഹായത്തോടെയാണ് ഗോത്തബയ രാജ്യംവിട്ടത്.

സിംഗപ്പുരില്‍ കഴിയവെ അദ്ദേഹം രാജികത്ത് അയച്ചു. പിന്നാലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ