'ഇനി എല്ലാം ഡിജിറ്റൽ പകർപ്പ് മതി'; വാഹനപരിശോധന സമയത്ത് അസൽപകർപ്പിന്റെ ആവശ്യമില്ല, പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയത്.

എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അസൽ പകർപ്പ് മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു. 2000-ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റൽ രേഖകൾ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. അസൽ രേഖകൾ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും പുതിയ ഉത്തരവിലുണ്ട്.

വാഹന പരിശോധന സമയത്ത് വാഹൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന ക്യുആർ കോഡുള്ള കോപ്പി കാണിച്ചാലും മതി. ഡിജിറ്റൽ രേഖകൾ കാണിക്കുമ്പോൾ ഏതെങ്കിലും നിയമലംഘനങ്ങൾ കണ്ടാൽ വാഹൻ സാരഥി ഡേറ്റാ ബേസിൽ ഇലക്ട്രോണിക് ആയി ഇ-ചെലാൻ തയ്യാറാക്കി രേഖകൾ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അസൽ രേഖകൾ പിടിച്ചെടുക്കുന്നതും വിലക്കിയിട്ടുണ്ട്.

Latest Stories

'എടാ സൂപ്പർസ്റ്റാറെ…'; നസ്ലെന്റെ പോസ്റ്റിന് കമന്റുമായി ദുൽഖർ സൽമാൻ

'സ്‌പോൺസർഷിപ് എന്തിന്? സംഘാടകർ ആര്?'; ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

'സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം, ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞത്'; നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദൻ

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു'; വി ഡി സതീശൻ

'സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും'; ജിഎസ്ടി കൗൺസിൽ യോഗം നിർണായകമെന്ന് ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി