സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റിനെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംസ്ഥാന ബജറ്റ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോ ആണെന്ന് പറഞ്ഞ കെ സി വേണുഗോപാൽ അതിനപ്പുറം ഒരു പ്രധാന്യവും ഇല്ല എന്നും പറഞ്ഞു. അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ലെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങളാണ്. ആത്മാർത്ഥത ഉള്ള സർക്കാർ വരും. വികസന പദ്ധതികൾ നടപ്പിലാക്കും. വെയിറ്റ് ആൻഡ് സീ എന്നും കെ സി വേണുഗോപാൽ പറഞ്ഞു. അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല. പ്രഖ്യാപനം കൊണ്ട് മാത്രം ശമ്പള പരിഷ്കരണം നടപ്പാകില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ക്ഷേമ പെൻഷൻ 2500 ആണ് മാനിഫെസ്റ്റോയിൽ പറഞ്ഞത്. അത് നടപ്പിലായോ. കേന്ദ്രത്തിൽ മോദിക്കെതിരെ പോരാടുന്നത് കോണ്ഗ്രസ് ആണ്. ഇക്കൊണോമിക് സർവേയേ ചോദ്യം ചെയ്തത് ആരാണെന്നും കേന്ദ്ര സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് കോണ്ഗ്രസ് ആണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.