'പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ല, നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കും'; എം എ ബേബി

പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് പറഞ്ഞ എം എ ബേബി പ്രശ്നങ്ങളെ സംബന്ധിച്ച് സിപിഐയുടെയും സിപിഐഎമ്മിന്റെയും കേരള നേതൃത്വം സംസാരിച്ച് തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു.

പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ആശങ്കകളറിയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതിനെ ന്യായീകരിക്കുന്നതാണ് എംഎ ബേബിയുടെ പ്രതികരണം. പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നാണ് എംഎ ബേബി പറയുന്നത്.

നിലവിലെ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കേരളത്തിലെ ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തെ സഹായിക്കുമെന്നും, ഇത് എങ്ങനെ പരിഹരിക്കണം എന്നത് അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും എം എ ബേബി പറഞ്ഞു. വര്‍ഗീയവല്‍ക്കരണം, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, കച്ചവടവല്‍ക്കരണം, വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല എന്നും എം എ ബേബി പറഞ്ഞു.

ഈ മൂന്ന് കാര്യങ്ങളും അനുവദിച്ചുകൂടാ എന്നുള്ളതാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. ഈ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് രാജയുമായുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ഗീയവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനും എതിരായിട്ടുള്ള ഉറച്ച നിലപാട് സ്വീകരിക്കാനും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഘടനക്കുള്ളില്‍ നിന്നുകൊണ്ട് ഇത് നടപ്പാക്കാനും ഇരു പാര്‍ട്ടികളും ശ്രമിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം