'പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ, ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും'; കെ സി വേണുഗോപാൽ

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. നിലമ്പൂരിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമെന്ന് പറഞ്ഞ കെ സി വേണുഗോപാൽ പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാർ പോലും അസ്വസ്ഥർ ആണെന്നും കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടമാണ് നടക്കുക. ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. പിണറായി ഭരണത്തിൽ കമ്മ്യൂണിസ്റ്റ് കാർ പോലും അസ്വസ്ഥർ. പിണറായി സർക്കാരിനെതിരെ ജനം ഒറ്റകെട്ടായി നിൽക്കേണ്ട സമയമാണിതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

പിണറായിക്കെതിരെ പോരാടാൻ സഹകരിക്കേണ്ടവർക്ക് കൂടെ നിൽക്കാം. ഈ പറഞ്ഞതിൽ എല്ലാമുണ്ടെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പി.വി അൻവർ വ്യക്തമാക്കി. യുഡിഎഫുമായുള്ള ചര്‍ച്ചയില്‍ വ്യക്തത വന്നിട്ടില്ലെന്നും വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. ശത്രുവിനൊപ്പമാണ് ഇപ്പോഴും ചിലരെന്നും അതാരെന്ന് ജനം പിന്നീട് തിരിച്ചറിയുമെന്നും അൻവർ കൂട്ടിച്ചേർത്തു. സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് താനില്ലെന്ന് പി.വി അൻവർ പറഞ്ഞു.

Latest Stories

'മിൽമ'യെ അനുകരിച്ച് 'മിൽന'യുടെ വിൽപ്പന; കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി

'സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി, പരാമര്‍ശം വളച്ചൊടിച്ചു'; വിശദീകരണവുമായി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍