മരട് ഫ്ലാറ്റ് ഒഴിപ്പിക്കൽ; പ്രധാനമന്ത്രി മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ കത്തയച്ചു

സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ എറണാകുളത്തെ മരടിലെ 5 ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരളത്തിൽ നിന്നുള്ള എം.പിമാർ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ നിന്നുള്ള 17 എം.പി മാർ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയച്ചത്.

കത്തിന്റെ പകർപ്പ് കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും അയച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഏക ഇടതുപക്ഷ എം.പി എ.എം ആരിഫും കത്തിൽ ഒപ്പു വെച്ചിട്ടുണ്ട്.

സ്ഥലത്തില്ലാത്തതിനാൽ രാഹുൽ ഗാന്ധിയും, വിഷയത്തിൽ ഭിന്നാഭിപ്രായമുള്ള എൻ.കെ പ്രേമചന്ദ്രനും ടി.എൻ പ്രതാപനും കത്തിൽ ഒപ്പുവെച്ചിട്ടില്ല. ഹൈബി ഈഡൻ എം.പി മുൻകൈയെടുത്താണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ