എറണാകുളം സി.ഐയെ കാണാതായതില്‍ ദുരൂഹത, ഭാര്യയ്ക്ക് സുഖമില്ലെന്ന സന്ദേശം ബന്ധുവിന് അയച്ചിട്ടുണ്ടെന്ന് പൊലീസ്

കെഎസ്ഇബി വിജിലന്‍സില്‍ ജോലിചെയ്യുന്ന പൊലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോട് നവാസ് പറഞ്ഞത്. ഇതിനുശേഷം നവാസിനെ കുറിച്ച് ഒരു വിവരവും ഇല്ല. ഭാര്യക്ക് സുഖമില്ലെന്ന് ബന്ധുവിന് വാട്‌സ് ആപ്പ് സന്ദേശമയച്ചതായും പൊലീസ് പറയുന്നു.

ഭാര്യക്കൊപ്പം ഉറങ്ങാന്‍ കിടന്ന നവാസിനെ കാണാനില്ലെന്ന് പറഞ്ഞ് വ്യാഴാഴ്ചയാണ് ഭാര്യ പരാതി നല്‍കിയത്. യാത്ര പോവുകയാണെന്ന് കത്തെഴുതി വെച്ചിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടും ഉണ്ട്.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. സിം കാര്‍ഡ് മാറ്റിയിട്ടതിനാല്‍ കണ്ടെത്താനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. മൂന്നു സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ നവാസിനുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ഇത് കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. 10,000 രൂപയോളം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. താന്‍ 10 ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്ന് നവാസ് പൊലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്