ഇനിയുള്ള കാലം 'പടക്കം' വാങ്ങുന്നതില്‍ നിന്നും പൊട്ടിക്കുന്നതില്‍ നിന്നും ഇ പി ജയരാജനെ വിലക്കണം: കെ സുധാകരന്‍

എകെജി സെന്റര്‍ ആക്രമണത്തെ കുറിച്ചുള്ള കേസന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കണ്‍വീനര്‍ക്ക് മികച്ച ഹാസ്യനടന്റെയും അവാര്‍ഡുകള്‍ നല്‍കിയ ശേഷം വേണം കേസന്വേഷണം അവസാനിപ്പിക്കാനെന്നും പിണറായി വിജയനോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിമാനക്കമ്പനി യാത്രാവിലക്കേര്‍പ്പെടുത്തിയത് പോലെ, ഇനിയുള്ള കാലം ‘പടക്കം’ വാങ്ങുന്നതില്‍ നിന്നും പൊട്ടിക്കുന്നതില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനറെ വിലക്കാന്‍ നാട്ടിലെ കോടതികള്‍ തയ്യാറാകണം. അങ്ങനെയെങ്കിലും സിപിഎം ഓഫീസ് ജീവനക്കാര്‍ക്ക് ജീവഭയമില്ലാതെ അവിടെ പണിയെടുക്കാമല്ലോ. അടുത്തുള്ള നേതാക്കന്മാര്‍ക്ക് കുലുങ്ങാതെ പുസ്തകം വായിക്കുകയും ചെയ്യാമെന്നും സുധാകരന്‍ പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അഭിമാന ബോധമുള്ളവര്‍ക്ക് കേരളാ പോലീസില്‍ തുടരാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആ അവസ്ഥ നാട്ടില്‍ ഉണ്ടാക്കുന്നത് ആഭ്യന്തര മന്ത്രിക്കസേരയില്‍ ഇരിക്കുന്ന ആളാണെന്നത് നിരാശാജനകമാണ് .
വിമാനക്കമ്പനി യാത്രാവിലക്കേര്‍പ്പെടുത്തിയത് പോലെ, ഇനിയുള്ള കാലം ‘പടക്കം’ വാങ്ങുന്നതില്‍ നിന്നും പൊട്ടിക്കുന്നതില്‍ നിന്നും LDF കണ്‍വീനറെ വിലക്കാന്‍ നാട്ടിലെ കോടതികള്‍ തയ്യാറാകണം. അങ്ങനെയെങ്കിലും സിപിഎം ഓഫീസ് ജീവനക്കാര്‍ക്ക് ജീവഭയമില്ലാതെ അവിടങ്ങളില്‍ പണിയെടുക്കാമല്ലോ. അടുത്തുള്ള നേതാക്കന്മാര്‍ക്ക് കുലുങ്ങാതെ പുസ്തകം വായിക്കുകയും ചെയ്യാം!

സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരോടും അല്പം ശ്രദ്ധയോടുകൂടി ജീവിക്കാന്‍ മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ മൂര്‍ച്ച ഏറുന്നതനുസരിച്ച് നിങ്ങളില്‍ ആരെ വേണമെങ്കിലും രക്തസാക്ഷിയാക്കി ശ്രദ്ധ തിരിക്കാന്‍ മടിക്കാത്ത രാക്ഷസന്‍മാരാണ് സിപിഎം നേതൃത്വത്തില്‍ ഉള്ളത്. സ്വന്തം ഓഫീസ് കത്തിച്ചും ഇരവാദം കളിക്കാന്‍ മുതിരുന്നവര്‍ക്ക് ഒന്നിനും മടിയുണ്ടാകില്ല.

സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം AKG സെന്ററിന് പടക്കമെറിഞ്ഞത്. എന്നിട്ടിപ്പോള്‍ യാതൊരുളുപ്പുമില്ലാതെ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്തായാലും പി കെ ശ്രീമതിക്ക് മികച്ച നടിയുടെയും ഇടതുമുന്നണി കണ്‍വീനര്‍ക്ക് മികച്ച ഹാസ്യനടന്റെയും അവാര്‍ഡുകള്‍ നല്‍കിയ ശേഷം വേണം കേസന്വേഷണം അവസാനിപ്പിക്കാന്‍. നാട് നിങ്ങളെ വിലയിരുത്തുന്നുണ്ട് പിണറായി വിജയന്‍. നിങ്ങളോളം കള്ളനായ മറ്റൊരു രാഷ്ട്രീയ നേതാവിനെ കേരളം കണ്ടിട്ടില്ല.

Latest Stories

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ