ജീവനക്കാര്‍ മാറ്റങ്ങളോട് മുഖം തിരിക്കുന്നു, ശമ്പളബാദ്ധ്യത ഏറ്റെടുക്കാനില്ല; കെ.എസ്. ആര്‍.ടി.സിയെ കൈവിട്ട് സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സി. ശമ്പളബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മറ്റു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍പോലെ ഇതിനെയും മാറ്റിയെടുക്കാനുള്ള ശ്രമങ്ങളോട് ജീവനക്കാര്‍ മുഖംതിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നല്‍കിയ സത്യവാങ്മൂലത്തിലാണ് രൂക്ഷമായ കുറ്റപ്പെടുത്തല്‍.

ശമ്പളവിതരണത്തിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവര്‍ഷത്തില്‍ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിട്ടുണ്ട്.

ശമ്പളമടക്കം നല്‍കാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കാനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്. സ്വതന്ത്രമായ സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. ഇത്തരം സ്ഥാപനങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്ക് സഹായംനല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല. കോവിഡ്കാലത്ത് സഹായംനല്‍കിയതിന്റെ പേരില്‍ എന്നും ഇത് തുടര്‍ന്നു പോകണമെന്ന നിലപാട് അംഗീകരിക്കാനാവില്ല.

ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വിഷയമാണ്. കോടതിയുടെ പരിഗണനയില്‍വരുന്ന വിഷയമല്ല. കാര്യക്ഷമതയില്ലായ്മകൊണ്ടും തൊഴില്‍മികവ് ഇല്ലായ്മകൊണ്ടും പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല. സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക