ജീവനക്കാരിയെ മര്‍ദ്ദിച്ചെന്ന് പരാതി; കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷെഫീറിന് എതിരെ കേസെടുത്ത് പൊലീസ്

ഓഫീസ് ജീവനക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രട്ടറിക്ക് എതി്രെ കേസ്. ബി ആര്‍ എം ഷെഫീറിന് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലര്‍ക്ക് ആയിരുന്ന സ്ത്രീയാണ് പരാതി നല്‍കിയത്.

ഷെഫീര്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വനിത ക്ലര്‍ക്കിനെതിരെ ഷഫീറും പരാതി നല്‍കിയിട്ടുണ്ട്. താന്‍ അറിയാതെ ക്ലാര്‍ക്ക് വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നുമാണ് പരാതി. ഈ പരാതിയില്‍ നെടുമങ്ങാട് പൊലീസും കേസെടുത്തു. ഷഫീര്‍ പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് ജീവനക്കാരി പരാതി നല്‍കിയത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഷെഫീര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫണ്ട് ഇല്ലാത്തതിനാല്‍ വീഡിയോ ചെയ്ത് പണം നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വരൂപിക്കുകയായിരുന്നു.നിലവില്‍ കെപിസിസിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണ് ബി ആര്‍ എം ഷെഫീര്‍.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്