വി.സി ആകാനുള്ള യോഗ്യതയുണ്ട്, സ്ഥാനത്ത് എത്തിയത് ചട്ടപ്രകാരം; ഗവര്‍ണറുടെ നോട്ടീസിന് കേരള വി.സിയുടെ മറുപടി

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി മഹേദേവന്‍ പിളള. ചട്ടപ്രകാരമാണ് വിസി സ്ഥാനത്ത് എത്തിയത്. വിസിയാകാനുളള യോഗ്യതകള്‍ തനിക്ക് ഉണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ വിശദീകരണത്തില്‍ ഡോ. വി പി മഹേദേവന്‍ പിളള പറഞ്ഞു.

ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചിരുന്നു. അതേസമയം ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല. നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാര്‍ ഹര്‍ജിയില്‍ പറഞ്ഞത്. കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം നല്‍കാനുളള സമയപരിധി തീര്‍ന്നു.

രാജിവെച്ചൊഴിയാനുളള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗിലൂടെ വിസിമാര്‍ നേരത്തെ അനുകൂല വിധി നേടിയിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലും കോടതി സര്‍വകലാശാല നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാനത്തിനു പുറത്തുള്ള ഗവര്‍ണര്‍ നാളെ കേരളത്തില്‍ മടങ്ങിയെത്തും. കൊച്ചിയിലെത്തുന്ന ഗവര്‍ണര്‍ ഏഴാം തിയ്യതിയാണ് രാജ്ഭവനിലേക്ക് എത്തുക. നിയമോപദേശം കൂടി പരിഗണിച്ച ശേഷം ഗവര്‍ണര്‍ വിഷയത്തില്‍ തീരുമാനമെടുക്കും. ഏഴാം തിയ്യതി വരെ സമയം അനുവദിച്ചതിനാല്‍ ധൃതിപിടിച്ച് നടപടിക്കുള്ള സാധ്യത കുറവാണ്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം