വൈദ്യുതി നിരക്ക് വര്‍ദ്ധന നിവൃത്തിയില്ലാതെ; ഉപഭോക്താക്കള്‍ ബോര്‍ഡുമായി സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവര്‍ കര്‍ണാടകയിലേക്ക് ഒന്ന് നോക്കണമെന്ന് മന്ത്രി പറഞ്ഞു.

മറ്റ് നിവൃത്തിയില്ലാതെയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ ഉപഭോക്താക്കള്‍ ബോര്‍ഡുമായി സഹകരിച്ചേ മതിയാകുവെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വര്‍ദ്ധനവ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവര്‍ കര്‍ണാടകയെ കൂടി ചേര്‍ത്തായിരിക്കും കുറുവാ സംഘമെന്ന് വിളിക്കുന്നത്. അടുത്ത വര്‍ധന ഒഴിവാക്കും. ഹൈഡല്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ ആക്കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കുന്നതോടെ നിരക്ക് വര്‍ദ്ധന വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

Latest Stories

ഭാര്യ ആകാനുള്ള യോഗ്യതകള്‍ രശ്മികയ്ക്കുണ്ടോ? ഭാര്യയില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ..; മറുപടിയുമായി വിജയ് ദേവരകൊണ്ട

25 കോടിയോളം പ്രതിഫലം രവി മോഹന് കൊടുത്ത രേഖകളുണ്ട്, സഹതാപത്തിനായി ഞങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ നിരത്തുന്നു..; ആര്‍തിയുടെ അമ്മ

'രാഹുല്‍ പറഞ്ഞത് കള്ളം; വിദേശകാര്യമന്ത്രിക്കെതിരെയുള്ള ആരോപണം യഥാര്‍ത്ഥ്യത്തിന് നിരക്കാത്തത്'; എസ് ജയശങ്കറിനെ പിന്തുണച്ച് പ്രസ്താവനയുമായി വിദേശകാര്യമന്ത്രാലയം

IPL ELEVEN: ഗിൽക്രിസ്റ്റിന്റെ ഓൾ ടൈം ഇന്ത്യൻ പ്രീമിയർ ലീഗ് ഇലവൻ, കോഹ്‌ലിക്ക് ഇടമില്ല; ധോണിയും രോഹിതും ടീമിൽ; മുൻ ആർസിബി നായകനെ ഒഴിവാക്കിയത് ഈ കാരണം കൊണ്ട്

ആശുപത്രിക്കിടക്കയില്‍ ഞാന്‍ ഒരു കുട്ടിയപ്പോലെ കരഞ്ഞു, കൂടുതല്‍ വിയര്‍പ്പും രക്തവുമൊഴുക്കുകയാണ്: ആസിഫ് അലി

പാര്‍ട്ടിയാണ് വലുത്, അംഗങ്ങളെ തീരുമാനിക്കേണ്ടതും; പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള സര്‍വകക്ഷിയില്‍ അംഗമാകാനുള്ള ക്ഷണം നിരസിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

IPL 2025: വിരാട് എന്നെ ചവിട്ടി വിളിച്ചു, എന്നിട്ട് ആ കാര്യം അങ്ങോട്ട് പറഞ്ഞു; വെളിപ്പെടുത്തലുമായി ഇഷാന്ത് ശർമ്മ

IPL 2025: പണ്ട് ഒരുത്തനെ ആ വാക്ക് പറഞ്ഞ് കളിയാക്കിയത് അല്ലെ, ഇപ്പോൾ നിനക്കും അതെ അവസ്ഥ തന്നെ...; ധോണിക്കെതിരെ ഒളിയമ്പെയ്ത് ടോം മൂഡി

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ