ഇലന്തൂര്‍ നരബലി: ഭഗവല്‍ സിംഗും ലൈലയും പെരുമാറുന്നത് സമനില തെറ്റിയ തരത്തില്‍

ഇലന്തൂര്‍ നരബലിക്കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറയുന്നത് പരസ്പര വിരുദ്ധമായിട്ടെന്ന് പൊലീസ്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗും ലൈലയും സമനിലതെറ്റിയ തരത്തിലാണ് കസ്റ്റഡിയില്‍ പെരുമാറുന്നതെന്നും ഇത് വസ്തുതകള്‍ മറച്ചുവെക്കുന്നതിനുള്ള ഇവരുടെ ശ്രമമാണെന്നും വിശദമായ പരിശോധനയിലൂടെയെ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.

കേസില്‍ 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

അതേസമയം, പ്രതികളുമായുള്ള പൊലീസ് തെളിവെടുപ്പു തുടരുകയാണ്. 24 വരെയുള്ള കസ്റ്റഡി കാലത്തു പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് പൊലീസ് ശ്രമം. ഇതിന്റെ ഭാഗമായി ഇലന്തൂരില്‍ ഇന്നും പൊലീസിന്റെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പു നടത്തി.

കൊല്ലപ്പെട്ട പത്മം, റോസ്‌ലി എന്നിവരുടെ മുറിച്ചെടുത്ത മാംസങ്ങള്‍ കൊച്ചിയിലേക്ക് ഒന്നാം പ്രതി ഷാഫി കൊണ്ടു വന്നതായി ഭഗവല്‍ സിംഗും ഭാര്യ ലൈലയും സമ്മതിച്ചു. എന്നാല്‍ ഇത് എന്ത് ചെയ്തെന്നു അവര്‍ക്ക് അറിയില്ലെന്നും കുഴിച്ചു മൂടിയെന്നുമാണ് പറഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ