റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്തി; മനുഷ്യമാംസം കൊച്ചിയില്‍ എത്തിച്ചിരുന്നുവെന്ന വിവരത്തില്‍ ഹോട്ടലില്‍ പരിശോധന

ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് വസ്തുക്കള്‍ എവിടെ ഉണ്ടെന്നുളള വിവരം പൊലീസിന് ലഭിച്ചത്. എവിടെ നിന്നാണ് ഇവ കണ്ടെത്തിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

റോസ്‌ലിയുടെ ബാഗും ഫോണും ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട പത്മയുടെ പാദസരത്തിനായി കുട്ടനാട് പള്ളിക്കൂട്ടുമ്മയില്‍ എസി കനാലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിപ്പാദസരം കുട്ടനാട്ടിലെ ജലാശയത്തില്‍ ഉപേക്ഷിച്ചെന്ന ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.

അതേസമയം ഷാഫി മനുഷ്യമാംസം കൊച്ചിയില്‍ എത്തിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം രണ്ടു തവണ കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവര്‍ പണം നല്‍കി മാംസം വാങ്ങുമെന്നും കൂട്ടുപ്രതികളായ ഭഗവല്‍ സിംഗ്, ലൈല എന്നിവരോടു ഷാഫി പറഞ്ഞിരുന്നതായാണ് വിവരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ