കളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത് ഇടുക്കി സ്വദേശിനി

കൊച്ചി കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ലില്ലിയുടെ ഭര്‍ത്താവ് കെവി ജോണ്‍ കഴിഞ്ഞ ശനിയാഴ്ച ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജോണ്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്.

ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നേരത്തെ ഏഴ് പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് എല്ലാവരും മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 29ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്റെ അവസാന ദിനമാണ് സ്ഫോടനം നടന്നത്. തൊടുപുഴ സ്വദേശി കുമാരി, പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ്, കളമശ്ശേരി സ്വദേശി മോളി, മലയാറ്റൂര്‍ സ്വദേശി സാലി മകള്‍ ലിബിന, മകന്‍ പ്രവീണ്‍ എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ച മറ്റുള്ളവര്‍.

എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തെ തുടര്‍ന്ന് ഡൊമിനിക് മാര്‍ട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ ഡൊമിനിക് മാര്‍ട്ടിന്‍ റിമാന്റിലാണ്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം