വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; സൈറയുമായി ആര്യ ഇന്ന് നാട്ടിലെത്തും

യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ആര്യയും സൈറ എന്ന വളര്‍ത്തുനായയും ഇന്ന് നാട്ടിലെത്തും. വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് ഇന്നലെ എയര്‍ ഏഷ്യ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൈറയുടെ യാത്ര മുടങ്ങുകയായിരുന്നു. പത്ത് മണിയുടെ എയര്‍ ഏഷ്യയിലോ അല്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ രണ്ട് മണിയുടെ വിമാനത്തിലോ ആയിരിക്കും എത്തുക എന്നാണ് സൂചന.

നായയുമായുള്ള യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെട്ടു. ആര്യയ്ക്കും സൈറയ്ക്കും യാത്രാ സൗകര്യം ഒരുക്കി നല്‍കാന്‍ അദ്ദേഹം റസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സിഇഒയേയും ചുമതലപ്പെടുത്തി.

സാധ്യമാകുന്ന വഴിയിലൂടെ സ്വന്തം നിലയില്‍ സൈറയെ വീട്ടിലേയ്ക്ക് കൊണ്ടു പോകും എന്നായിരുന്നു ആര്യ പ്രതികരിച്ചത്. യുദ്ധഭൂമിയില്‍ നിന്നും ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സൈറ എന്ന സൈബീരിയന്‍ നായയുമായി ഇന്നലെ പുലര്‍ച്ചെയാണ് ആര്യ ഡല്‍ഹിയില്‍ എത്തിയത്.

സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറയ്ക്ക് അഞ്ചുമാസമാണ് പ്രായം. യാത്രയെ തുടര്‍ന്ന് ക്ഷീണിതയായ നായയെ നാട്ടിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് ആര്യ പറയുന്നു. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശിയായ ആര്യ കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി