'ക്ലാസ് മുറികൾ വൃത്തിയാക്കാൻ പെൺകുട്ടികൾ മാത്രം...'; സര്‍ക്കാര്‍ സ്കൂളിനെതിരെയുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റിട്ട് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിലെ ക്ലാസ് മുറികൾ വൃത്തിയാക്കുന്നതിനുള്ള ചുമതല പലപ്പോഴും പെൺകുട്ടികളിൽ മാത്രം ഒതുങ്ങി പോകുന്നത് കാലങ്ങളായി ചർച്ചയായിട്ടുള്ള വിഷയമാണ്. ലിംഗ സമത്വവും ലിംഗ നീതിയുമൊക്കെ ചർച്ച ആകുന്ന ഈ കലഘട്ടത്തിൽ പോലും കാലങ്ങളായി പിന്തുടരുന്ന ഈ രീതിയിൽ മാത്രം ഒരു മാറ്റവും വന്നിട്ടില്ല. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിൽ അവസരോചിതമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

കെഎസ്ഇബിയില്‍ ജോലി ചെയ്യുന്ന വിപിൻ വില്‍ഫ്രഡ് എന്നയാൾ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിനാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഉന്നത നിലവാരമുള്ളൊരു സര്‍ക്കാര്‍ സ്കൂളില്‍ ക്ലാസ്‍മുറി വൃത്തിയാക്കാൻ പെൺകുട്ടികളെ മാത്രം ചുമതല ഏല്‍പിച്ചിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പോസ്റ്റും ചിത്രവുമാണ് വിപിൻ വില്‍ഫ്രഡ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ലിംഗനീതിയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ വരുന്ന ഇതുമായി ബന്ധപ്പെട്ട് പല മുന്നേറ്റങ്ങളും നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇങ്ങനെയൊരു വിവേചനം സ്കൂളുകളില്‍ നടക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അത് ഉത്തരവാദപ്പെട്ടവര്‍ അന്വേഷിക്കണമെന്ന ആവശ്യമാണ് വിപിൻ തന്‍റെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നത്.

‘ക്ലാസ് ക്ലീനിംഗ് ഡ്യൂട്ടി’ എന്ന പേരിലൊരു വീക്കിലി ഷെഡ്യൂള്‍ തയ്യാറാക്കി പെണ്‍കുട്ടികളെ മാത്രം ഗ്രൂപ്പുകളാക്കി തിരിച്ച് അവരുടെ പേരെഴുതി ക്ലാസ്‍മുറിയിൽ ഒട്ടിച്ചിരിക്കുന്നതിന്‍റെ ഫോട്ടോ ആണ് വിപിൻ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ആഴ്ചയിലെ ഓരോ ദിവസവും അഞ്ചും നാലും വീതം പെണ്‍കുട്ടികളാണ് ക്ലാസ്മുറി വൃത്തിയാക്കേണ്ടത്. ആകെ 24 പെൺകുട്ടികളുടെ പേരാണ് ഷെഡ്യൂളിലുള്ളത്.

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ‘അന്വേഷിക്കും…’ എന്നാണ് മന്ത്രി വി ശിവൻകുട്ടി പോസ്റ്റിന് കമന്‍റിട്ടിരിക്കുകയാണ്. ഇതിന് മറുപടിയായി ‘നന്ദി സഖാവേ’ എന്ന് വിപിനും കമ്മന്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പതിവായി ശ്രദ്ധേയമായ വിഷയങ്ങള്‍ പങ്കുവെക്കുന്ന വ്യക്തി കൂടിയാണ് വിപിൻ.

നിരവധി പേരാണ് വിപിന്‍റെ പോസ്റ്റിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. എല്ലാവരും തന്നെ ഇങ്ങനെയാരു വിവേചനം നടക്കുന്നുണ്ടെങ്കില്‍ അത് ഒരു സ്കൂളിലും പാടില്ലെന്ന നിലപാട് തന്നെയാണ് അറിയിക്കുന്നത്. ചിലരാകട്ടെ സ്കൂളുകളില്‍ ഇങ്ങനെയുള്ള വിവേചനങ്ങള്‍ സ്ഥിരമാണെന്നതും ചൂണ്ടിക്കാണിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ