സിക്കിം ലോട്ടറി കേരളത്തില്‍ വിറ്റ് കള്ളപ്പണം വെളുപ്പിച്ചു; ലോട്ടറി രാജാവിനെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ഇഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സിക്കിം ലോട്ടറി കേരളത്തില്‍ വിറ്റതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിലാണ് നടപടി. സാന്റിയാഗോ മാര്‍ട്ടിന്റെ 457 കോടി രൂപയുടെ സ്വത്ത് കഴിഞ്ഞ ദിവസം ഇഡി മരവിപ്പിച്ചിരുന്നു. മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും അദ്ദേഹത്തിന്റെ ഫ്യൂച്ചര്‍ ഗെയ്മിംഗ് സൊലൂഷന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

സിക്കിം സര്‍ക്കാര്‍ ലോട്ടറി കേരളത്തില്‍ വില്‍പന നടത്തിയതിലൂടെ സിക്കിം സര്‍ക്കാറിന് ശതകോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചത്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ട്ടിന്റെ കോയമ്പത്തൂരിലെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. നേരത്തെ ലോട്ടറി വില്‍പനയില്‍ ചട്ടങ്ങള്‍ ലംഘിച്ച് 910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് മാര്‍ട്ടിനെതിരെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തിരുന്നു.

ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായിരുന്നു റെയിഡുകളും ചോദ്യം ചെയ്യലും. കോയമ്പത്തൂര്‍ ജില്ലയിലെ തുടിയല്ലൂര്‍ വെള്ളക്കിണറിലെ മാര്‍ട്ടിന്റെ ബംഗ്ലാവിലും ഇദ്ദേഹത്തിന്റെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കോര്‍പറേറ്റ് ഓഫിസിലുമാണ് റെയിഡുകള്‍ നടന്നത്. നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്നാണ് 457 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി