പാലിയേക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിച്ചു; ടോള്‍ പിരിച്ച കമ്പനിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

തൃശൂര്‍ പാലിയേക്കര നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിച്ച കമ്പനിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിച്ചതിലൂടെ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 125 കോടിയുടെ നഷ്ടമുണ്ടാക്കിയതായും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇഡി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കമ്പനി ഇടപള്ളി, മണ്ണുത്തി ദേശീയപാതകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ ടോള്‍ പിരിവ് നടത്തി 125 കോടി രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്കുണ്ടാക്കിയെന്നാണ് കേസ്.

രണ്ട് കമ്പനികളെയാണ് ഇഡി കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. നേരത്തെ പാലിയേക്കര ടോള്‍ കമ്പനിയ്‌ക്കെതിരെ സിബിഐയും കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ കേസിലാണ് നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ആന്ധ്രപ്രദേശിലെ മുന്‍ എംഎല്‍എ ഗൗതം റെഡ്ഡി, എന്‍എച്ച്എഐയുടെ അന്നത്തെ പാലക്കാട് ഡിവിഷന്റെ പ്രോജ്ക്ട് ഡയറക്ടര്‍ എന്നിവരടക്കം അഞ്ചുപേര്‍ കേസില്‍ പ്രതികളാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ