ഇഡി കൊടുക്കല്‍ വാങ്ങല്‍ സംഘമായി മാറി; ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ കൊടുത്തിട്ടുണ്ടോ; കടന്നാക്രമിച്ച് സിപിഎം

കേന്ദ്ര ബിജെപി സര്‍ക്കാര്‍ എതിരാളികളെ തകര്‍ക്കാന്‍ രാഷ്ട്രീയ ആയുധമാക്കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊടിയ അഴിമതിയുടെ കൂടി കേന്ദ്രമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

കൊല്ലത്തെ കശുവണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടാന്‍ നോക്കിയ സംഭവത്തിലെ ഒന്നാം പ്രതി ഇഡി കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ അസി. ഡയറക്ടര്‍ ശേഖര്‍ കുമാറാണ്. തട്ടിപ്പുകാരായ ഇഡി ഉദ്യോസ്ഥരുടെ ഏജന്റുമാരായ മൂന്നുപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഇഡി കൈക്കൂലി വാങ്ങുന്നതും വ്യാപകമായിരിക്കുകയാണ്.

ഒരു ബിഷപ് ഉള്‍പ്പെടെ ഒട്ടേറെ പേരെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതടക്കം നിരവധി പരാതികള്‍ വേറെയും വരുന്നു. ശരിയായ കണക്ക് സൂക്ഷിക്കുന്നവരും സത്യസന്ധമായി ബിസിനസ് നടത്തുന്നവരും അടക്കം നിരവധി വ്യവസായികളേയും വൈദികരേയും കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി യഥാര്‍ഥ കള്ളപ്പണക്കാരെ പിടികൂടാന്‍ ഉത്തരവാദിത്തമുള്ള ഏജന്‍സിയെ ബിജെപി രാഷ്ട്രീയ എതിരാളികളോട് പകതീര്‍ക്കാനുള്ള ഉപകരണമാക്കിയതിന്റെ തിക്തഫലമാണ് ഇപ്പോള്‍ കാണുന്നത്. യജമാനന്‍ പറയുന്നതുപോലെ എല്ലാ നിയമവിരുദ്ധ പ്രവൃത്തികളും ചെയ്തുകൂട്ടുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക് യഥേഷ്ടം കൈക്കൂലി വാങ്ങാനുള്ള അനുമതിയും കൊടുത്തിട്ടുണ്ടോയെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കണം. ഇപ്പോള്‍ കൈക്കൂലി കേസില്‍ ഒന്നാം പ്രതിയായ അതേ ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ പ്രതിയായ കൊടകര കുഴല്‍പ്പണ കേസ് അന്വേഷിച്ചത്.

കൊടകര കുഴല്‍പ്പണക്കേസിനെ ഹൈവേ കൊള്ളയെന്നാണ് എറണാകുളം പിഎംഎല്‍എ കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. 2021 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി എത്തിച്ചതാണ് മൂന്നരക്കോടി രൂപയെന്ന പൊലീസ് കുറ്റപത്രത്തെ ഇഡി തളളുകയായിരുന്നു. ബിജെപിക്ക് താല്‍പര്യമുള്ള കേസുകള്‍ എഴുതിത്തള്ളുന്ന ഉദ്യോഗസ്ഥര്‍ വാരിക്കൂട്ടുന്ന അഴിമതി പണം ആര്‍ക്കൊക്കെ പോകുന്നുണ്ട് എന്നത് കൂടി പുറത്തുവരേണ്ടതുണ്ട്.

ഇതൊരു കൊടുക്കല്‍ വാങ്ങല്‍ സംഘമായി മാറിയിട്ടുണ്ടോയെന്നും സംശയിക്കണം. ബിജെപി നേതാക്കള്‍ക്ക് മാത്രമല്ല കോണ്‍ഗ്രസിനും ഇ.ഡി യിലെ അഴിമതിക്കാരുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നു. കൊച്ചിയില്‍ അറസ്റ്റിലായ ഒരു ഏജന്റ് അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണെന്നും പറയുന്നു.

അന്വേഷണ ഏജന്‍സികളെ കയറൂരിവിട്ട് കള്ളക്കേസുകളെടുപ്പിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും അഴിമതിക്കാരായ മുഴുവന്‍ ഇഡി ഉദ്യോഗസ്ഥരേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി