ഇലക്ട്രിസിറ്റി ബില്‍ ഉയരും; വേനല്‍ തരണം ചെയ്യാന്‍ 9.26 രൂപയ്ക്ക് വൈദ്യുതി വാങ്ങും

കൊടുചൂടില്‍ വേനല്‍ തരണം ചെയ്യാന്‍ ദിവസേന ആറ് ലക്ഷം യൂണിറ്റ് വില കൂടിയ വൈദ്യുതി വാങ്ങാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. യൂണിറ്റിന് 9.26 രൂപയാണ് വില. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി വാങ്ങാന്‍ ബുധനാഴ്ച അംഗീകാരം നല്‍കി.

യൂണിറ്റിന് 4.15 രൂപയ്ക്കുള്ള ദീര്‍ഘകാല കരാര്‍ ചട്ടം ലംഘിച്ചതിനാല്‍ റദ്ദാക്കണമെന്ന ഉത്തരവിന് പിന്നാലെയാണിത്. മേയ് 31 വരെയുള്ള ഉപയോഗത്തിന് 150 മെഗാവാട്ട് വൈദ്യുതിക്കാണ് ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ രണ്ട് കമ്പനികളേ വന്നുള്ളൂ.

എന്‍ടിപിസി വിദ്യുത് വ്യാപാര്‍നിഗം ലിമിറ്റഡ് 50 മെഗാവാട്ട് വൈദ്യുതി 9.26 രൂപയ്ക്കും മണികരണ്‍ പവര്‍ ലിമിറ്റഡ് 100 മെഗാവാട്ട് 12 രൂപയ്ക്കും വാഗ്ദാനം ചെയ്തു. 9.26 രൂപയ്ക്കുള്ള വൈദ്യുതിക്ക് കമ്മിഷന്റെ അംഗീകാരം തേടി. അധികച്ചെലവ് സര്‍ചാര്‍ജായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ