ഡിവൈഎസ്പിയുടെ പണം പലിശയ്ക്ക് നല്‍കുന്നത് ഗുണ്ടാനേതാവ് തമ്മനം ഫൈസല്‍; എസ്‌ഐയെ കണ്ട് ബാത്ത്‌റൂമില്‍ ഒളിച്ച ഡിവൈഎസ്പി ആളൊരു കേമന്‍ തന്നെ

അങ്കമാലിയില്‍ ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിെൈവസ്പി എംജി സാബുവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. എംജി സാബുവിന് വിരുന്നൊരുക്കിയ തമ്മനം ഫൈസലുമായി ഇയാള്‍ക്ക് പങ്കുകച്ചവടം ഉണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇരുവരും ചേര്‍ന്ന് വാഗമണില്‍ റിസോര്‍ട്ട് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് എംജി സാബു തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. തമ്മനം ഫൈസല്‍ പലിശയ്ക്ക് നല്‍കിയിരുന്ന പണം സാബുവിന്റേതാണെന്നാണ് പൊലീസിന്റെ നിഗമനം. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരും എത്തിയത്.

സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള അമര്‍ച്ച ചെയ്യാനുള്ള ‘ഓപറേഷന്‍ ആഗ്’ നടക്കുന്നതിനിടെയാണ് ഗുണ്ടാലിസ്റ്റിലെ പ്രമുഖന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ ഡിവൈഎസ്പി എം ജി സാബുവും മൂന്ന് പൊലീസുകാരുമാണ് എത്തിയത്. ഓപ്പറേഷന്‍ ആഗ് പുരോഗമിക്കുന്നതിനാല്‍ തമ്മനം ഫൈസല്‍ അടക്കമുള്ള ഗുണ്ടാനേതാക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലുള്ളപ്പോഴാണ് ആലപ്പുഴയിലെ പൊലീസുകാര്‍ ഗൂഡല്ലൂര്‍ സന്ദര്‍ശനത്തിനു ശേഷം തിരികെ വരുന്നവഴിയില്‍ അങ്കമാലിയില്‍ ഗുണ്ട നേതാവിന്റെ വീട്ടിലെത്തിയത്.

നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ വീട്ടില്‍ വാഹനത്തില്‍ ആളെത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെ
അങ്കമാലി എസ്ഐ പരിശോധനക്കെത്തി. ഇതോടെയാണ് തങ്ങള്‍ക്കിടയിലെ തന്നെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ വിരുന്നുകാഴ്ച കേരള പൊലീസിന് മുമ്പില്‍ വെളിവായത്.

അങ്കമാലി പൊലീസ് എസ്ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരുമാണ് കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടില്‍ വിരുന്നെത്തിയതെന്ന് തിരിച്ചറിഞ്ഞത്. എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി സാബു ശുചിമുറിയില്‍ ഒളിച്ചു. പൊലീസുകാരാണ് ഗുണ്ടാ നേതാവിന്റെ വീട്ടിലെന്ന് കണ്ടതോടെ ഇവര്‍ക്കെതിരായി അങ്കമാലി പൊലീസ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആലപ്പുഴ പൊലീസ് ക്യാംപിലെ ഒരു ഡ്രൈവര്‍, സിപിഒ എന്നിവര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടിയും പൊലീസ് സേന കൈക്കൊണ്ടു. മേയ് 31ന് വിരമിക്കാനിരിക്കെയാണ് ഡിവൈഎസ്പി എംജി സാബു ഗുണ്ടാനേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയി പൊലീസ് ‘പിടി’യിലായത്. കരാട്ടെ പഠിപ്പിക്കുന്ന തമ്മനം ഫൈസല്‍ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘം തലവന്‍ തമ്മനം ഷാജിയുടെ എതിരാളിയായാണ് വളര്‍ന്നുവന്നത്. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയും ഗുണ്ടാലിസ്റ്റില്‍ പേരുള്ളയാളുമാണ്. എന്തായാലും ഡിവൈഎസ്പിയുടെ വിരുന്നണ്ണലില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയും സംഭവത്തില്‍ ആലപ്പുഴ എസ്പി സസ്പെന്റ് ചെയ്തുകഴിഞ്ഞു. മൂന്നാമത്തെ പോലീസുകാരന്‍ വിജിലന്‍സില്‍ നിന്നുള്ളയാളാണെന്നാണ് വിവരം. പരസ്പരം പഴി ചാരി വിഷയത്തില്‍ ഊരിപോരാനുള്ള ശ്രമത്തിലാണ് ഡിവൈഎസ്പിയും പൊലീസുകാരും.

വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാര്‍ ആരോപിക്കുന്നു. സിനിമാ നടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയതെന്നാണ് താഴേതട്ടിലെ ഉദ്യോഗസ്ഥര്‍ ഡിവൈഎസ്പിയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ പൊലീസുകാരാണ് തന്നെ ഗുണ്ടാനേതാവിന്റെ വീട്ടില്‍ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി എംജി സാബുവിന്റെ മൊഴി.

Latest Stories

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ