'കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭീഷണി'; നെഹ്റു കുടുംബത്തിനെതിരെ വിമർശനം ഉന്നയിച്ച് ശശി തരൂരിന്റെ ലേഖനം

നെഹ്റു കുടുംബത്തിനെതിരെ വിമർശനം ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ശശി തരൂർ എംപിയുടെ ലേഖനം. ‘കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭീഷണി’ എന്ന തലക്കെട്ടിൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂരിൻ്റെ വിമർശനം. കുടുംബവാഴ്‌ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്ന് ലേഖനത്തിൽ തരൂർ പറയുന്നു.

ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിൻ്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ പറയുന്നു. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിൻ്റെ യഥാർഥ വാഗ്ദാനമായ ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ പൂർണമായി യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും തരൂർ പറയുന്നു.

സമാജ്‌വാദി പാർട്ടി, ശിവസേന, ബിഹാറിൽ ലോക് ജനശക്തി പാർട്ടി, ശിരോമണി അകാലി ദൾ, കശ്മീരിലെ പിഡിപി, തമിഴ്‌നാട്ടിലൈ ഡിഎംകെ എന്നീ പാർട്ടികളെയും കുടുംബവാഴ്ചയുടെ പേരിൽ തരൂർ വിമർശിക്കുന്നുണ്ട്. തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി സ്ഥാപകൻ കെ. ചന്ദ്രശേഖര റാവുവിൻ്റെ മകനും മകളും തമ്മിൽ പിന്തുടർച്ചാവകാശ പോരാട്ടം നടക്കുകയാണ്. ഈ പ്രതിഭാസം ഏതാനും പ്രമുഖ കുടുംബങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല, ഗ്രാമസഭകൾ മുതൽ പാർലമെൻ്റിൻ്റെ ഉന്നതതലങ്ങൾ വരെ, ഇന്ത്യൻ ഭരണക്രമത്തിന്റെ ഘടനയിൽ ഇത് ആഴത്തിൽ വേരൂന്നിയതാണ്.

നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന രീതി വരണമെന്നും ഇതിനായി വോട്ടർമാർക്ക് വിദ്യാഭ്യാസം നൽകാനും ശാക്തീകരിക്കാനുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിൻ്റെ യഥാർഥ വാഗ്ദാനമായ ‘ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ പൂർണമായി യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും തരൂർ മുന്നറിയിപ്പ് നൽകുന്നു.

കുടുംബാധിപത്യങ്ങൾ അവസാനിപ്പിക്കാൻ നിയമപരമായി നിർബന്ധിതമായ കാലാവധി ഏർപ്പെടുത്തുന്നത് മുതൽ അർഥവത്തായ ആഭ്യന്തര പാർട്ടി തെരഞ്ഞെടുപ്പുകൾ നിർബന്ധമാക്കുന്നത് വരെയുള്ള അടിസ്ഥാനപരമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും തരൂർ പറയുന്നു. കുടുംബവാഴ്‌ചാ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. കഴിവ്, പ്രതിബദ്ധത, അല്ലെങ്കിൽ താഴെത്തട്ടിലുള്ള ഇടപെടൽ എന്നിവയേക്കാൾ പാരമ്പര്യത്തിനു പ്രാധാന്യം ലഭിക്കുമ്പോൾ ഭരണത്തിന്റെയും നേതൃത്വത്തിന്റെയും ഗുണനിലവാരം കുറയ്ക്കുന്നുവെന്നും തരൂർ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി