ഡിവൈഎഫ്‌ഐ നേതാവ് കെയു ബിജു കൊലക്കേസ്; 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ട് കോടതി

ഡിവൈഎഫ്‌ഐ നേതാവ് കെയു ബിജു കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസില്‍ പൊലീസ് പ്രതിചേര്‍ത്തിരുന്ന 13 ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. തെളിവുകള്‍ അപര്യാപ്തമെന്ന് കാട്ടി തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കേസില്‍ സാക്ഷിമൊഴികള്‍ അവിശ്വസനീയമെന്നും തെളിവുകള്‍ അപര്യാപ്തമെന്നും നിരീക്ഷിച്ചാണ് ജഡ്ജി കെവി അനീഷ് പ്രതികളെ വെറുതെ വിട്ടത്. സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു ബിജു. 2008 ജൂണ്‍ 30ന് ആയിരുന്നു ബിജുവിന് നേരെ ആക്രമണം നടന്നത്.

ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ജൂലൈ 2ന് ആണ് ബിജു മരിച്ചത്. സഹകരണ ബാങ്കിന്റെ കുറി പിരിക്കാന്‍ ബൈക്കില്‍ വരുകയായിരുന്ന ബിജുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞുനിറുത്തി ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ 14 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശൂര്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ നടക്കുകയാണ്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Latest Stories

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍