ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി തിരിച്ചു പോകുന്നതിനിടെ ഇഡി ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേമം ഏരിയാ കമ്മിറ്റി പ്രസിഡൻറ് ശ്രീജിത്ത് ആണ് അറസ്റ്റിലായത്.

കേസിൽ മറ്റ് പ്രതികളെന്ന് സംശയിക്കുന്നവരെ പാളയം ഏരിയ കമ്മിറ്റി ഓഫിസിൽ നിന്ന് പുറത്തിറക്കിയതായും സൂചനയുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയിരുന്നു.

മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാ‌റിയിട്ടുള്ളത്. പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിലാണ് വൻ സംഘർഷം അരങ്ങേറിയത്.

റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘർഷം കനത്തത്. ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർക്കുകയായിരുന്നു.

കാറിൻറെ മുന്നിലെയും പിന്നിലെയും ചില്ലുകൾ അടിച്ചു തകർത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് കാർ ആക്രമിച്ചത്. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. വാഹനം തകർത്ത പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

Latest Stories

‘പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു’: പിണറായി വിജയനെ പിന്തുണച്ച് സ്റ്റാലിൻ

ഹർഷിനയുടെ വയറ്റിൽ അഞ്ചുവർഷം കിടന്നത് ഒരു ചവണ മാത്രമല്ല. കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും

ഇഡിക്ക് നേരെ നടന്ന ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറി

മാസപ്പടി കേസിൽ റെയ്‌ഡ്‌ പൂർത്തിയായി; പരിശോധന നീണ്ടുനിന്നത് 8 മണിക്കൂർ,വീണ വിജയന്റെ അക്കൗണ്ട് വിവരങ്ങൾ ഇ ഡി ശേഖരിച്ചു

'ഇഡി സർക്കാരിന്റെ സൈന്യമല്ല, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണം; പിണറായി വിജയനെതിരായ നടപടിയിൽ പ്രതികരിച്ച് മഹുവ മൊയിത്ര

ഇ ഡിക്കെതിരായ സിപിഐഎം ആക്രമണം; പിന്നാലെ മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻ

കേരളത്തിലെ ഇ ഡി റെയ്‌ഡ്, ഇ ഡി ആസ്ഥാനത്ത് പ്രതിഷേധം; എം എ ബേബിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

'പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം, പിണറായിയെ വേട്ടയാടുന്നതില്‍ ബിജെപിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും സഹകരണവും ഉണ്ട്'; സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

ഈ റെയ്ഡ് ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി; രാജ്യത്തെ ചിലർക്ക് വലിയ മനഃസംതൃപ്തി നൽകുന്നതാണ് ഈ പരിശോധന : പിണറായി വിജയൻ

സിപിഎം ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് പരിക്ക്; ഉദ്യോഗസ്ഥരുടെ വാഹനം അടിച്ച് തകർത്തു, ഇഷ്ടികയും വടികളും ഉപയോഗിച്ച് ആക്രമണം