ശബരിമലയിലേക്കെന്ന് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് കവാടം നിർമ്മിച്ചു; ചെന്നൈയിൽ പൂജ, ചടങ്ങിൽ നടൻ ജയറാമും, വീഡിയോ പുറത്ത്

ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വർണ വാതിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിർമാണത്തിന് ശേഷം ചെന്നൈയിൽ വെച്ച് പൂജ നടന്നു. നടൻ ജയറാമും ഗായകൻ വീരമണിയും ചടങ്ങിൽ പങ്കെടുത്തു.

ആന്ധ്രാപ്രദേശിൽ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതിൽ നിർമിച്ചിരിക്കുന്നത്. 2019 ഏപ്രിൽ- ജൂലൈ മാസങ്ങൾക്ക് ഇടയിലായിരുന്നു വാതിന്റെ നിർമാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിൽ സമർപ്പിക്കാൻ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതിൽ നിർമിക്കുകയായിരുന്നു. ആന്ധ്രയിൽ തന്നെയായിരുന്നു വാതിലിന്റെ നിർമാണം.

ഇത് പിന്നീട് ചെന്നൈയിൽ എത്തിച്ച ശേഷമാണ് സ്വർണം പൂശിയത്. തുടർന്ന് ചെന്നൈയിൽ തന്നെ വലിയ ചടങ്ങുകൾ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തനായ നടൻ ജയറാം പങ്കെടുക്കുന്നത്. ‘അയ്യപ്പന്റെ നടവാതിൽ സ്വർണത്തിൽ പൊതിഞ്ഞ് ശബരിമലയിലേക്ക് യാത്രയാകുന്നതിന് മുൻപ് പൂജ ചെയ്യാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ ശബരിമലയിലേക്ക് പുറപ്പെടും. നാളെ അല്ലെങ്കിൽ മറ്റന്നാൾ ശബരിമലയിൽ സ്ഥാപിക്കും. കോടാനുകോടി ഭക്തജനങ്ങൾ തൊട്ട് തൊഴാറുള്ള അയ്യപ്പന്റെ മുൻപിലുള്ള ഈ കവാടം ആദ്യമായി തൊട്ട് തൊഴാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരുപാട് ഒരുപാട് സന്തോഷം. മറക്കാൻ പറ്റാത്ത ദിവസം. സ്വാമിയേ ശരണമയ്യപ്പാ’ എന്നാണ് ജയറാം വീഡിയോയിൽ പറയുന്നത്.

വാതിലിന്റെ പൂജാ ചടങ്ങുകൾക്ക് ശേഷം ജയറാം പകർത്തിയ വീഡിയോയാണിത്. ഈ വാതിൽ ശബരിമലയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ അടക്കം പ്രതികരണം വരേണ്ടതുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി