ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ ദുല്‍ഖറിന് നോട്ടീസ്; പരാതി റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ട്

ഡിസംബര്‍ മൂന്നിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ നടന്‍ ദുല്‍ഖര്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എന്‍ ജയരാജന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കാറ്ററിംഗ് കരാറുകാരനാണ് പരാതിക്കാരന്‍.

റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. പരാതിക്കാരൻ വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിംഗ് തിയതിയും എക്‌സ്പയറി തിയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി.

റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടറും കമ്മീഷനില്‍ ഹാജരാകണം. അതോടൊപ്പം മലബാര്‍ ബിരിയാണി ആന്‍ഡ് സ്‌പൈസസ് പത്തനംതിട്ട മാനേജരും കമ്മീഷനു മുന്നില്‍ ഹാജരാകണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ