മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാരുടെ കാറോട്ടം; തലസ്ഥാനത്ത് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച വാഹനമിടിച്ച് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം. പാറശാല സ്വദേശി ശ്രീറാം ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.

മദ്യ ലഹരിയില്‍ ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിഷ്ണുവും അതുലും മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു. അതുലിന്റെ അമ്മയുടെ പേരിലാണ് വാഹനം. എന്നാല്‍ വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്.

അമിത വേഗതയില്‍ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന വിഷ്ണു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയാണ്. അതുല്‍ മെഡിക്കല്‍ കോളേജില്‍ പിജി ചെയ്യുന്നു. അറസ്റ്റിലായ ഇരുവര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ