'ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി'; കെ സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ

കോൺഗ്രസ് നേതാവ് കെ സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ എന്നിവരാണ് പിടിയിലായത്. മട്ടാഞ്ചേരി ബാറിൽ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയ ഷിബു ഒരു യുവാവിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെയാണ് ഷിബു ബാറില്‍ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടത്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കെ സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തിൽ ഷിബുവും പങ്കെടുത്തിരുന്നു. ഗുണ്ടകളെ സംഘടിപ്പിച്ചത് ലഹരി മാഫിയയെ നേരിടാനെന്ന പേരിലായിരുന്നു. തെളിവായി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യോഗത്തിൽ പങ്കെടുത്തതിലേറെയും ക്രിമിനലുകളായിരുന്നു. ഓപ്പറേഷന്‍ തൂഫാന്‍ വളന്റിയറാകാന്‍ കെ സുധാകരന്‍ പങ്കെടുത്ത യോഗത്തില്‍ മുന്‍പന്തിയില്‍ ഷിബു ഉണ്ടായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിബു.

കെ സുധാകരൻ കൊച്ചിയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത് നിരവധി ഗുണ്ടകളായിരുന്നു. കൊച്ചിയിൽ നടന്ന യോഗത്തിന് നേതൃത്വം നൽകിയതും കുപ്രസിദ്ധ ഗുണ്ടകളാണ്. കള്ളത്തോക്ക് വിൽപ്പനയ്ക്ക് ശ്രമിച്ച കേസിലെ പ്രതികളടക്കം യോഗത്തിൽ പങ്കെടുത്തു. എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും യോഗത്തിൽ പങ്കെടുത്തു. ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഒട്ടേറെപ്പേരും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം.

Latest Stories

അൻസിബയുടെ പരാതി; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ജില്ല സെഷൻസ് കോടതിയുടെ നിർദ്ദേശം

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാൻ ബസുടമകൾ

'ചിലർ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കൽ ദിനത്തില്‍ എ ജയതിലകിനെതിരെ എന്‍ പ്രശാന്ത്

ഓപ്പറേഷൻ തൂഫാൻ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

അദാനി പോർട്സുമായി കൈകോർക്കുന്നു; വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ എംഎസ്എസി

'വാക്കുകൾ വളച്ചൊടിച്ചു, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും എഴുതാമെന്നും കരുതരുത്'; സീമ നായർ

'അമിതമായ വെളിച്ചവും ശബ്ദവും പാടില്ല, അപകടകരമല്ലാത്ത കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല'; വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പത്തിൽ കേടുവരുത്തിയതിന് പിന്നിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുണ്ടായി

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

'പ്രശ്നം ഉടൻ പരിഹരിക്കും'; ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും