ക്ലബിലിരുന്ന് മദ്യപിക്കുന്നത് പൊലീസുകാര്‍ ചോദ്യം ചെയ്തു; കണ്ണൂരില്‍ എസ്ഐ അടക്കമുള്ളവരെ റൂമില്‍ പൂട്ടിയിട്ട് ഇടിച്ചു; മൂന്നു പേര്‍ പിടിയില്‍

മദ്യപാനം ചോദ്യം ചെയ്ത എസ് ഐയെയും പൊലീസുകാരെയും ക്ലബില്‍ പൂട്ടിയിട്ട് ഇടിച്ചു. ഇന്നലെ വൈകിട്ട് പെട്രോളിങ്ങിനിടെ അത്താഴക്കുന്നിലെ ക്ലബില്‍ കുറച്ചുപേര്‍ മദ്യപിക്കുന്നത് കണ്ട് പൊലീസ് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അക്രമം അരങ്ങേറിയത്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ സി.എച്ച്. നസീബ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ഏഴുപേരടങ്ങുന്ന മദ്യപസംഘം ആക്രമിച്ചത്.

മദ്യപാനം തടഞ്ഞ പൊലീസുമായി മദ്യപര്‍ വാക്കേറ്റത്തിലായി. തുടര്‍ന്നാണ് പുറത്തുനിന്ന് ക്ലബ്മുറി പൂട്ടിയിട്ട് ക്രൂരമായി ഇടിച്ചത്. മുറിയുടെ അകത്തുണ്ടായിരുന്ന ഏഴുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. പൊലീസുകാര്‍ നാലുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി മൂന്നുപേരെ പിടികൂടി. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

കുഞ്ഞിപ്പള്ളി ഓലാട്ടുചാല്‍ കൃഷ്ണപ്രിയ നിവാസില്‍ അഭയ് (22), കോട്ടാളി ഗീതാലയത്തില്‍ അഖിലേഷ് (26), വള്ളുവക്കണ്ടി അന്‍സീര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ക്ലബിനകത്തുനിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ആക്രമണത്തില്‍ എസ്‌ഐ സിഎച്ച് നസീബിന് തോളെല്ലിന് പരിക്കേറ്റു. ഇദേഹത്തെ കണ്ണൂരിലെ ആശുപത്രിയിലേക്ക് ചോദ്യം ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ