ഡ്രൈവിംഗ്-ലേണേഴ്‌സ് ടെസ്റ്റുകളില്‍ അടിമുടിമാറ്റം; മൂന്ന് മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

സംസ്ഥാനത്തെ ഡ്രൈവിംഗ്-ലേണേഴ്‌സ് ടെസ്റ്റുകളില്‍ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും മൂന്നു മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കും. ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്.

ലേണേഴ്‌സ് പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കും ഉള്‍പ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിംഗ് കൂടുതല്‍ വരുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

ഏത് ജില്ലകളില്‍ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനെ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം വേണ്ടത് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ ആണ്. അതിനുശേഷം ടെസ്റ്റ് എന്ന നിലയില്‍ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ജനങ്ങള്‍ക്ക് ബുദ്ധിമിട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാഗരാജു പറഞ്ഞു.

Latest Stories

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാജിക്കൊരുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; നിർദേശം നൽകി ഹൈക്കമാൻഡ്, അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു