ഐപിഎസ് പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി, ഉത്തരവിറങ്ങി

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ച്പണി. ഉത്തരമേഖല ഐജി ആയി പുട്ട വിമലാദിത്യയെ നിയമിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. എസ് സതീഷ്ബിനോ ആണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഐജി. കെ കാര്‍ത്തികിനെ കണ്ണൂര്‍ റേഞ്ച് ഡിഐജി ആയും ടി നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയും നിയമിച്ചു.

യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ മാറ്റി ഉത്തരവിറക്കിയത്. ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചത്.

കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കും നാരായണനും അസൗകര്യം അറിയിച്ചത് പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. മോഹനചന്ദ്രന്‍ നായരെ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായും നിയമിച്ചു. അരുണ്‍ കെ പവിത്രനെ കൊച്ചി ഡിസിപിയായി നിയമിച്ചു. ജുവനപടി മഹേഷാണ് ദക്ഷിണമേഖലാ വിജിലന്‍സ് എസ്പി. ഷഹന്‍ഷാ കെഎസിനെ തിരുവനന്തപുരം ഡിസിപിയായും നിയമിച്ചു.

Latest Stories

ഇറാന്‍-അമേരിക്ക സമാധാന കരാർ; അതൃപ്തിയറിയിച്ച് ഇസ്രയേൽ, നെതന്യാഹുവിന്റെ നടപടികളില്‍ അസന്തുഷ്ടനെന്ന് ട്രംപ്

പ്ലേസ്റ്റോറിൽ നിന്നും ആപ്പ് നീക്കി ​ഗൂ​ഗിൾ; ആപ്പ് നീക്കാൻ ആപ്പിളിനും കേന്ദ്ര നിർദേശം

മാസപ്പടി കേസ്‌; വീണ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

'രാജാവ് വേട്ട തുടങ്ങി'; അൾജീരിയക്കെതിരെ ഹാട്രിക്ക് ഗോളുകളുമായി ലിയോണൽ മെസ്സി

കിലിയന്‍ എംബാപ്പെയുടെ സംഹാരതാണ്ഡവം; സെനഗലിനെ ഒന്നിനെതിരെ മൂന്നുഗോളിന് തോല്‍പ്പിച്ച് ഫ്രാന്‍സ്

'ഒരു ഗോൾ പോലും ഞങ്ങൾക്ക് നേടാൻ സാധിച്ചില്ല, കേപ് വെര്‍ദെ മികച്ച പ്രകടനം കാഴ്ച വെച്ചു'; തുറന്ന് പറഞ്ഞ് സ്പെയിൻ പരിശീലകൻ

'ആ തോൽവി ഒരിക്കലും മറക്കാൻ സാധിക്കുന്നില്ല'; 2022 ഫിഫ ലോകകപ്പ് ഓർത്ത് കിലിയൻ എംബാപ്പെ

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെ, തടയുക മാത്രമാണ് ചെയ്തത്; തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ഇ. പി. ജയരാജൻ

'എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുന്നു, നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ?'; അൻസിബ ഹസൻ

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും