സന്ദീപ് ചികിത്സാദൃശ്യങ്ങള്‍ അയച്ചത് മൂന്ന് സ്‌കൂള്‍ ഗ്രൂപ്പുകളിലേക്ക്; കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് സ്വന്തം ചികിത്സാദൃശ്യങ്ങള്‍ അയച്ചത് സ്‌കൂള്‍ അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക്. ജില്ലാ ക്രൈംബ്രാഞ്ച് നടത്തില്‍ അന്വേഷണത്തിലാണ് സ്‌കൂള്‍ അധ്യാപകരുടെ 3 ഗ്രൂപ്പില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

ശാസ്ത്രീയ പരിശോധനയ്ക്കായി സന്ദീപിന്റെ ഫോണ്‍ ഇന്ന് തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയക്കും. കേസ് അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഈ നടപടി.

അതേസമയം, സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് പൊലീസ് കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

അമിത ലഹരിയുടെ ഉപയോഗത്തെ തുടര്‍ന്നാണ് സന്ദീപ് വിഭ്രാന്തി പ്രകടിപ്പിച്ചത്. വന്ദനെ അല്ല പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് താന്‍ ലക്ഷ്യം വച്ചതെന്ന് സന്ദീപ് ജയില്‍ സൂപ്രണ്ടിന് മൊഴി നല്‍കിയിരുന്നു. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല.

അവരും തന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്തിയെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കൈയില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ വാങ്ങിയതെന്നും സന്ദീപ് സമ്മതിച്ചിരുന്നു.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”