കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേയ്ക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് ഗൗരിയമ്മ: തോമസ് ഐസക്  

ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമയായ ഗൗരിയമ്മ ഇനി ചരിത്രത്തിന്റെ ഭാഗമെന്ന് മന്ത്രി തോമസ് ഐസക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേയ്ക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് ഗൗരിയമ്മയെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.

തോമസ് ഐസക്കിന്റെ വാക്കുകൾ:

സഖാവ് ഗൌരിയമ്മ വിടവാങ്ങി. ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയക്കരുത്തിന്റെ ഉടമ ഇനി ചരിത്രത്തിന്റെ ഭാഗം.

അസാമാന്യമായ ജീവിതം നയിച്ചാണ് സഖാവ് ഗൌരിയമ്മ കേരള ചരിത്രത്തിൽ തിളക്കമുള്ള ഒരേട് സ്വന്തമാക്കിയത്. ഒളിവുജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും പിന്നിട്ട്,  പുതിയ തലമുറയ്ക്ക് ഒരേ സമയം അത്ഭുതവും അമ്പരപ്പും വിസ്മയവും മാതൃകയുമായ ജീവചരിത്രത്തിന്റെ ഉടമ.

സർ സി.പിയുടെ മർദ്ദക ഭരണത്തിനെതിരെ തിരുവിതാംകൂറിൽ അലയടിച്ച പ്രതിഷേധവും പുന്നപ്ര വയലാർ സമരവുമാണ് സഖാവ് ഗൌരിയമ്മയെ സജീവ രാഷ്ട്രീയത്തിലേയ്ക്കെത്തിച്ചത്. അനീതിയ്ക്കെതിരെ രണ്ടുംകൽപ്പിച്ച് സമരമുഖത്തിറങ്ങി.

പി. കൃഷ്ണപിള്ളയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർടി അംഗത്വം. ഒന്നാം ഇഎംഎസ് മന്ത്രിസഭയിൽ അംഗം. ഭൂപരിഷ്കരണ നിയമത്തിന് ചുക്കാൻ പിടിക്കാൻ ചരിത്രനിയോഗം. വനിതകൾ വീട്ടിനു പുറത്തിറങ്ങാൻ മടിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തവർ പൊതുരംഗത്തേയ്ക്കിറങ്ങി. അസാധാരണമായ ആ  മനക്കരുത്തിനു മുന്നിൽ പ്രതിസന്ധികൾ മുട്ടുമടക്കി. അഭിഭാഷകയും മികച്ച വാഗ്മിയുമായിരുന്ന ഗൌരിയമ്മ മികച്ച സംഘാടകയായി മാറി.

കേരളം കണ്ട ഏറ്റവും മികച്ച ഭരണതന്ത്രജ്ഞരിൽ മുൻനിരയിലുണ്ട് ഗൌരിയമ്മ. കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും നടപ്പിലാക്കാനുമുള്ള അവരുടെ കഴിവ് അസാമാന്യമായിരുന്നു. ഫയലിന്റെ സാങ്കേതികത്വവും ചുവപ്പുനാടയുടെ കുരുക്കും അവരുടെ നിശ്ചയദാർഢ്യത്തിനും കലർപ്പില്ലാത്ത ജനപക്ഷ സമീപനത്തിനും മുന്നിൽ താനേ അഴിഞ്ഞു വീണു. അധികാരം പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉപയോഗിക്കണമെന്ന നിഷ്കർഷ എക്കാലവും സഖാവിനുണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിലേയ്ക്ക് കേരളം സംഭാവന ചെയ്ത ചെങ്കനലാണ് സഖാവ് ഗൌരിയമ്മ. സ്വന്തം ജീവചരിത്രം നാടിന്റെ ചരിത്രമാക്കിയ അപൂർവം പേരിലൊരാൾ. സഖാവിന് വിട.

 

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍