ഡോ. ഷഹ്‌നയുടെ ആത്മഹത്യ; ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം മെഡിക്കൽ കോളജ് പിജി വിദ്യാർത്ഥിനി ഡോ. ഷഹ്‌നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം. റുവൈസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഈ മാസം ഏഴു മുതൽ കസ്റ്റഡിയിലാണെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. മിടുക്കനായ വിദ്യാർഥിയാണ് റുവൈസ്. എംബിബിഎസിനും പിജി എൻട്രസിനും റാങ്ക് നേടിയിട്ടുണ്ട്. റുവൈസിന്റെ മുന്നോട്ടുള്ള പഠനത്തിന് തടസമാകുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. സസ്‌പെൻഷൻ പിൻവലിക്കുന്നതിന് ജാമ്യം കാരണമല്ലെന്നും കോടതി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ