തന്‍റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഡോ. വി.പി.ഗംഗാധരൻ പരാതി നൽകി

സമൂഹമാധ്യമങ്ങളിൽ തന്റെപേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ, ഡോക്ടർ വി.പി.ഗംഗാധരൻ പൊലീസിൽ പരാതി നൽകി. കാൻസർ പ്രതിരോധത്തിനുള്ള നിർദേശങ്ങൾ എന്ന പേരിൽ വി.പി.ഗംഗാധരന്റെ ചിത്രംവെച്ച് വ്യാജ സന്ദേശം സൃഷ്ടിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.

ക്യാന്‍സറിന് കീമോതെറാപ്പിയേക്കാള്‍ നല്ലത് ചെറുനാരങ്ങയാണെന്നതടക്കമുള്ള വ്യജ പ്രചാരണങ്ങള്‍ ഡോ. ഗംഗാധരന്റെ പേരില്‍ പ്രചരിക്കുന്നതിനെതിരെയാണ് പരാതി. ഫേസ്ബുക്ക്, വാട്‌സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്.

കാൻസറിനെ പ്രതിരോധിക്കാനുള്ള മൂന്ന് മാർഗങ്ങളാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വ്യാജപ്രചാരണം സുഹൃത്തുക്കള്‍ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഡോക്ടർ പൊലിസിൽ പരാതി നൽകിയത്.

ഇത്തരം വ്യാജ സന്ദേശങ്ങളിൽ ആരും വീണുപോകരുതെന്നും ഡോ.വി.പി.ഗംഗാധരൻ മുന്നറിയിപ്പ് നൽകുന്നു. ഡോ.വി.പി.ഗംഗാധരന്റെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്