മദ്യം മാത്രമല്ല ഞാൻ പലതും ഉപയോഗിക്കും,നിന്നെ കൊല്ലുമെന്നും ഡോയലിന്റെ ഭീഷണി; മർദ്ദനമേറ്റ ഡോക്ടർ

കളമശ്ശേരി മെഡിക്കൽ കോളജിൽ രോഗി ഡോക്ടറോട് അതിക്രമം കാട്ടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മർദ്ദനമേറ്റ ഡോക്ടർ ഇര്‍ഫാന്‍ ഖാന്‍. പ്രതി തന്നെ ഏറെ നേരം ഭീഷണിപ്പെടുത്തിയെന്നും അക്രമിക്കാൻ എത്തിയപ്പോൾ ചുറ്റുമുള്ളവർ ഇടപെട്ടതുകൊണ്ടാണ് രക്ഷപെട്ടതെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.

“ഞാൻ മദ്യപിച്ചിട്ടുണ്ടെന്നും , മദ്യം മാത്രമല്ല വെറെ പലതും ഉപയോഗിക്കുന്നുണ്ടെന്നും ഡോയൽ പറഞ്ഞു. പ്രാഥമിക പരിശോധനയും ഡ്രസിങ്ങും എല്ലാം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഡോയലിന്റെ  സ്വഭാവം മാറിത്തുടങ്ങി. മറ്റ് രോഗികളെ ചികിത്സിക്കുന്ന സമയത്ത് അയാൾ അനാവശ്യമായി കമന്റുകൾ പറയാൻ തുടങ്ങി. ആശുപത്രിയുണ്ടായിരുന്ന  സ്ത്രീ ജീവനക്കാരോടും ഹൌസ് സർജൻമാരോടും മോശമായി സംസാരിച്ചു.

യാതൊരു പ്രകോപനവുമില്ലാതെ ഓരോന്ന് പറഞ്ഞ് തുടങ്ങി. ഞാൻ അവിടെ നിന്ന് അപ്പോൾ മാറി നിന്നു. നിന്റെ മുഖം എനിക്കോർമ്മയുണ്ട്. നിന്നെ കൊന്നു കളയും. നീ വെറും ഡോക്ടറാ,നിന്നെ കൊന്നുകളയും ഇതാണ് ഞാൻ  ഏറ്റവും കൂടുതൽ കേട്ടത്. പിന്നീട് അവിടെയുണ്ടായിരുന്ന മറ്റു രോഗികളും കൂട്ടിരിപ്പുകാരും എത്തി അയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.അപ്പോഴാണ് അയാൾ മുഖത്തടിച്ചതെന്നും ഇര്‍ഫാന്‍ പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതി ഡോയലിനതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.  ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അപകടത്തില്‍ പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയതായിരുന്നു വട്ടേകുന്ന് സ്വദേശിയായ ഡോയല്‍. ചികിത്സക്കിടെയാണ്   ആശുപത്രിയില്‍ അതിക്രമം നടത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ