ഗുണനിലവാരത്തില്‍ സംശയം; പേവിഷ പ്രതിരോധ വാക്‌സിന്റെ ഒരു ബാച്ച് പിന്‍വലിച്ചു

ഗുണനിലവാരത്തില്‍ സംശയമുണ്ടായതിനെത്തുടര്‍ന്ന് പേ വിഷബാധയ്‌ക്കെതിരായ വാക്‌സിന്റെ ഒരു ബാച്ചിന്റെ വിതരണം പിന്‍വലിച്ചു. വാക്‌സിന്‍ സാമ്പിള്‍, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് വാക്‌സിന്റെ ഒരു ബാച്ച് പിന്‍വലിച്ചത്.

വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്. കെബി 210002 എന്ന ബാച്ച് വാക്‌സീനാണ് അടിയന്തരമായി പിന്‍വലിച്ചത്. ആശുപത്രികളില്‍ നിന്നും വെയര്‍ ഹൗസുകളില്‍ നിന്നും വാക്‌സിന്റെ ഈ ബാച്ച് പിന്‍വലിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി.

വാക്‌സിന്‍ പിന്‍വലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വെയര്‍ഹൗസുകള്‍ക്ക് കെഎംഎസ്‌സിഎല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. . വാക്‌സിന്‍ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനം.

Latest Stories

'രാഹുൽ നിരപരാധിത്വം തെളിയിക്കട്ടെ'; ആരോപണങ്ങളിൽ വ്യക്തത വരാതെ തുടർ നടപടി ഇല്ലെന്ന് എഐസിസി, രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകേണ്ടതില്ലെന്ന് നേതൃത്വം

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര