പരാതിക്കാരിയെ അറിയില്ല, ഇതുവരെ കണ്ടിട്ടുമില്ല, പരാതി വ്യാജം: തൃക്കാക്കര പീഡനക്കേസ് പ്രതി സി.ഐ സുനു

താന്‍ നിരപരാധിയെന്ന് തൃക്കാക്കര പീഡനക്കേസില്‍ ആരോപണ വിധേയനായ സിഐ പിആര്‍ സുനു. പരാതി വ്യാജമാണ്. പരാതിക്കാരിയെ അറിയില്ല, ഇതുവരെ കണ്ടിട്ടുമില്ല. താന്‍ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ജോലിയില്‍ പ്രവേശിച്ചതെന്നു തനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് കരുതുന്നുമില്ലെന്നും സുനു വ്യക്തമാക്കി.

കേസില്‍ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെ ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇത് വലിയ വിവാദമായതോടെ സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്.

കെട്ടിച്ചമച്ച കേസില്‍ ജീവിതം തകര്‍ന്നെന്നും കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു എന്നും കാണിച്ച് മുതില്‍ ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുമ്പ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായിരുന്നു.

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്ദോഗസ്ഥന്‍ ഉപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് സുനു വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.

Latest Stories

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ