കത്ത് വ്യാജമാണോ എന്നറിയില്ല, അന്വേഷിച്ച് നടപടിയെടുക്കും: ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടിയ കത്ത് വ്യാജമാണോ എന്നറിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വസ്തുത പരിശോധിച്ച് ആവശ്യമായ നിലപാടെടുക്കും. മേയറും അന്വേഷിക്കട്ടെ. പാര്‍ട്ടിയില്‍ വിഭാഗീയതയെന്ന് സ്ഥാപിക്കേണ്ടത് മറ്റു ചിലരുടെ താല്‍പര്യമാണെന്നും പാര്‍ട്ടി എല്ലാകാര്യങ്ങളും പരിശോധിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോടു പറഞ്ഞു.

താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടി കേഡര്‍മാരെ നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. പുറത്തുവന്ന കത്തിനെ അപ്പാടെ തള്ളിയാണ് പാര്‍ട്ടിക്ക് മേയര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. മേയര്‍ എന്ന നിലയില്‍ താന്‍ കത്ത് തയാറാക്കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പനെ ഫോണില്‍ വിളിച്ചാണു മേയര്‍ വിശദീകരണം നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയാകുന്നു. കത്ത് വ്യാജമല്ലന്ന് ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. വ്യാജ കത്താണെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് സി പി എം ശ്രമിക്കുന്നത്.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് സി പി എം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്്. ഒരണ്ണമല്ല രണ്ട് കത്താണ് പുറത്തുവന്നിരിക്കുന്നത് ഒന്ന് സി പി എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനില്‍ എഴുതിയ കത്തും മറ്റൊന്ന് മേയര്‍ എഴുതിയ കത്തും. രണ്ടിന്റെയും അടിസ്ഥാനം താല്‍ക്കാലിക നിയമനങ്ങള്‍ തന്നെയാണ്.ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇടപെട്ട് ഒഴിവുകളില്‍ നിയമനം എംപ്ളോയ്മെന്റ് എക്സേഞ്ച് വഴിയാക്കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ