'മുഖ്യമന്ത്രിക്ക് എതിരെ ഇനി മിണ്ടിപ്പോകരുത്' ഭരണം പോകുമെന്ന് ഒന്നും നോക്കില്ല ; കെ.കെ രമയ്ക്ക് വധഭീഷണി

കെ കെ രമ എംഎല്‍എയ്ക്കെതിരെ ഭീഷണി. മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും, ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഭീഷണി കത്ത്. പയ്യന്നൂരിലെ സഖാക്കളുടെ പേരിലുള്ള ഭീഷണി കത്തില്‍, പയ്യന്നൂരില്‍ കാണാമെന്നും പറയുന്നുണ്ട്.

തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. ഇനി ഇത്തരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുത്.

അങ്ങനെ സംഭവിച്ചാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും ഇക്കാര്യം നടപ്പാക്കാന്‍ ഭരണം പോകുമെന്നൊന്നും നോക്കില്ലെന്നുമാണ് ഭീഷണി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എംപി, കെ സി വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച്ച എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ കെ കെ രമ ഡിജിപിയ്ക്ക് പരാതി നല്‍കി.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി