'അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുത്, EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്'; മന്ത്രി കെ എം ഷാജി

EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎംഎവൈ പദ്ധതിയിലെ വീടുകളുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ പിഎംഎവൈ കരാറിൽ നിന്നും പുറകോട്ട് പോയത് പണം ഇല്ലാത്തതിന്നാൽ ആണെന്നും മന്ത്രി കെ എം ഷാജി പറഞ്ഞു.

പ്രധാനന്ത്രിയുടെ പേരിലുള്ള ഭവന പദ്ധതി നടപ്പാക്കുന്നതിൽ വിശദീകരണവുമായിട്ടാണ് മന്ത്രി എത്തിയത്. നരേന്ദ്രമോദിയുടെ ഫോട്ടോയല്ല, പദ്ധതിയുടെ ലോഗോ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ് പറഞ്ഞത്. 5 ലക്ഷം വീട് കൊടുത്തു എന്നാണ് കണക്ക്. ലൈഫിൽ കൊടുത്ത 1,60000 വീട് കൊടുത്തത് ഈ പദ്ധതിയിൽ പെട്ടതാണ്. ലോഗോ വെക്കുന്നു എന്ന പേരിൽ വീട് ഇല്ലാതെ ആക്കാൻ പറ്റില്ല. 2023 ലെ സർക്കുലർ പ്രകാരം ലോഗോ വേണം എന്നാണ്.

അതേസമയം, ചില മുഖ്യധാര മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണ്. താൻ പറഞ്ഞ പോയിന്റുകൾ വളച്ചൊടിച്ച് ഒരു ഉളുപ്പും ഇല്ലാതെ കള്ളം പറയുകയാണെന്നും അതിന്റെ ആവശ്യം എന്താണെന്നും മന്ത്രി ചോദിച്ചു. കേന്ദ്ര വിഹിതം കൂടുതൽ കിട്ടാൻ ആണ് ശ്രമം. പാവങ്ങൾക്ക് കിട്ടുന്ന വീട് ഇല്ലാതാക്കാൻ ശ്രമിക്കരുത്. ലോഗോ വെക്കുന്നു എന്ന പേരിൽ വീട് ഇല്ലാതാക്കാൻ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി; സി ജെ പി നിരാഹാര സമരത്തിലേക്ക്, സമരത്തിനൊപ്പം സോനം വാങ്ചുക്ക്

'പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട്, പ്രധാനമന്ത്രി മറുപടി പറയണം'; പിണറായി വിജയൻ

'നരേന്ദ്ര മോദിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചു, ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ'; കെ എം ഷാജിയെ പരിഹസിച്ച് എം ശിവപ്രസാദ്

'കെ എം ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു'; പരിഹസിച്ച് എ കെ ബാലൻ

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വരുംദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ 'നരക’മാക്കി മാറ്റുമെന്ന് ഇറാൻ; സമാധാനം അകലെ, ഹോർമൂസും പശ്ചിമേഷ്യയും വീണ്ടും ഭീതിമുനയിൽ

'അൻസിബയെ നേരിടാൻ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല, അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത'; ശാരദക്കുട്ടി

'വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ?'; ബിൽ പാസായാൽ അന്തിമ തീരുമാനം, ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം കൂട്ട ആത്മഹത്യ? ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; 'ജോലി തീർക്കാൻ' യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ട്രംപ്