ഡോക്ടറുടെ മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി; കളമശേരി മെഡിക്കല്‍ കോളജില്‍ രോഗിയുടെ ആക്രമണം

കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഡോക്ടര്‍ക്ക് നേരെ ആക്രമണം. അപകടത്തില്‍ പരുക്കേറ്റ് എത്തിയ വട്ടേകുന്ന് സ്വദേശി ഡോയല്‍ ആണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. തന്റെ മുഖത്തടിച്ച യുവാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡോക്ടര്‍ ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കി.

വനിതാ ജീവനക്കാരോട് അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റെത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. രാത്രി പതിനൊന്നരയോടെയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും അങ്ങനെ അപകടമുണ്ടായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആശുപത്രി സംരക്ഷണ നിയമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഡോ. വന്ദനാ ദാസിന്റെ മരണത്തോടെ ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ