ഇപ്പോൾ മനസ്സിലായോ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരത മൂലമാണ് ഇന്ധനവില ഉയർന്നു നിന്നതെന്ന്: വി.ടി ബൽറാം

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഇന്ധനവില ഇത്രയും നാളും ഉയർന്നു നിന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരത മൂലമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്ന് വി.ടി ബൽറാം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവ്. രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഒമ്പത്‌ സംസ്ഥാനങ്ങളും നികുതി കുറച്ചു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാല്‍ നികുതിയില്‍ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്.

വി.ടി ബൽറാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ഇപ്പോൾ മനസ്സിലായോ ഇന്ധനവില ഇത്രയും നാളും ഉയർന്നുനിന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരത മൂലമാണെന്ന്? മോദി സർക്കാരിനെതിരെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്താനായാണ് കേരളത്തിലെ സിപിഎമ്മുകാർ ഈ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്താൻ നിരന്തരം പെടാപ്പാട് പെട്ടിരുന്നത്. ആഭ്യന്തരവിലയെ ക്രൂഡ്ഓയിലിന്റെ അന്താരാഷ്ട്ര വിലയുമായി, അതായത് ഉത്പാദനച്ചെലവുമായി ബന്ധപ്പെടുത്തി നിശ്ചയിക്കുന്ന പെട്രോൾ പ്രൈസിംഗ് ഡീറഗുലേഷൻ എന്ന യുപിഎ സർക്കാരിന്റെ നയം മൂലമല്ല, അതിന് വിരുദ്ധമായി ക്രൂഡ്ഓയിലിന് വില കുറയുമ്പോഴും നികുതി കുത്തനെ കൂട്ടി വില ഉയർത്തിത്തന്നെ നിർത്തുന്ന മോദി സർക്കാരിന്റെ ജനദ്രോഹ സമീപനമായിരുന്നു പ്രശ്നത്തിന്റെ യഥാർത്ഥ കാരണം.

വ്യക്തിതലത്തിൽ ഉണ്ടാവുന്ന ചില ചെറിയ അസൗകര്യങ്ങൾ സഹിച്ചും ഈ വലിയ പോരാട്ടത്തിൽ രാജ്യവ്യാപകമായി അണിനിരന്ന സാധാരണക്കാരുടേതാണ് ഭരണാധികാരികളെ തിരുത്തിച്ചുകൊണ്ടുള്ള ഈ വിജയം, പ്രിവിലിജിന്റെ അങ്ങേത്തലയ്ക്ക് നിന്ന് ആ അതിജീവന സമരങ്ങളെ പുച്ഛിക്കുന്ന അരാഷ്ട്രീയ സെലിബ്രിറ്റി ഷോജുമാരുടേതല്ല.

Latest Stories

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍